---
title: "'അബദ്ധത്തിൽ കടലിൽ വീഴാൻ സാധ്യതയില്ല, ചൊവ്വാഴ്ചയും മോൻ വീട്ടിലേക്ക് വിളിച്ചിരുന്നു'; ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഷിന്റോണിനെ കാണാതായിട്ട് പത്ത് ദിവസം "
english_title: "Malayali Sailor Shinton Benny Missing Indonesia Waters Kochi Family Seeks Help"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379282/malayali-sailor-shinton-benny-missing-indonesia-waters"
published_at: "2026-08-20T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a867a710f9ef_malayali-sailor-shinton-benny-missing-indonesia-waters.jpg"
keywords: ["Shinton Benny", "Missing Sailor", "MOL Company"]
---

# 'അബദ്ധത്തിൽ കടലിൽ വീഴാൻ സാധ്യതയില്ല, ചൊവ്വാഴ്ചയും മോൻ വീട്ടിലേക്ക് വിളിച്ചിരുന്നു'; ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഷിന്റോണിനെ കാണാതായിട്ട് പത്ത് ദിവസം 

> **Lead Summary:** **കൊച്ചി: **ഇന്തോനേഷ്യൻ സമുദ്രാതിർത്തിയിൽ വെച്ച് കാണാതായ മലയാളി നാവികൻ ഷിന്റോൺ ബെന്നിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ കുടുംബം ആശങ്കയിൽ. എംഒഎൽ കമ്പനിയിലെ ടെക് ഓഫീസർ ട്രെയിനിയായ എറണാകുളം വൈപ്പിൻ സ്വദേശി ഷിന്റോണിനെയാണ് കഴിഞ്ഞ ബുധനാഴ്ചയോടെ കാണാതായത്.

## Article Content

**കൊച്ചി: **ഇന്തോനേഷ്യൻ സമുദ്രാതിർത്തിയിൽ വെച്ച് കാണാതായ മലയാളി നാവികൻ ഷിന്റോൺ ബെന്നിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ കുടുംബം ആശങ്കയിൽ. എംഒഎൽ കമ്പനിയിലെ ടെക് ഓഫീസർ ട്രെയിനിയായ എറണാകുളം വൈപ്പിൻ സ്വദേശി ഷിന്റോണിനെയാണ് കഴിഞ്ഞ ബുധനാഴ്ചയോടെ കാണാതായത്.

ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന കപ്പലിൽ വെച്ചായിരുന്നു സംഭവം. കപ്പൽ കമ്പനി നൽകുന്ന മറുപടികളിൽ യാതൊരു വ്യക്തതയുമില്ലെന്നും ഷിന്റോൺ അബദ്ധത്തിൽ കടലിൽ വീഴാൻ സാധ്യതയില്ലെന്നും കുടുംബം പറയുന്നു. കാണാതായി എന്ന് മാത്രമാണ് കമ്പനി ഇ-മെയിൽ വഴി അറിയിച്ചത്.

> എവിടെയാണ് അന്വേഷിക്കേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. ചൊവ്വാഴ്ചയും ഷിന്റോൺ വീട്ടിലേക്ക് വിളിച്ചിരുന്നു. അഞ്ച് മാസത്തോളമായി ഈ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ദിവസവും കുടുംബം കമ്പനിക്ക് മെയിൽ അയക്കുന്നുണ്ടെങ്കിലും "അന്വേഷണം നടക്കുന്നുണ്ട്" എന്ന പതിവ് മറുപടി മാത്രമാണ് ലഭിക്കുന്നത്.

നിലവിൽ കപ്പൽ സിംഗപ്പൂർ പിന്നിട്ടിട്ടും തിരച്ചിൽ കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഷയത്തിൽ ഹൈബി ഈഡൻ എംപിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ടെങ്കിലും ഷിന്റോണിനെക്കുറിച്ചുള്ള ആശങ്ക തുടരുകയാണ്.

**
**

English Summary:

Malayali sailor Shinton Benny, a Tech Officer Trainee from Vaipin, Kochi, has been reported missing in Indonesian waters. He went missing on Wednesday morning while the ship was sailing from South Africa to Singapore, as per information from MOL Company. The family was informed on Wednesday afternoon. The family alleges that the company’s email replies lack clarity and only state that a search is ongoing. The ship has reportedly passed Singapore. MPs Hibi Eden and Union Minister Suresh Gopi have intervened in the matter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379282/malayali-sailor-shinton-benny-missing-indonesia-waters)