---
title: "'ടീച്ചർ വാ, സ്റ്റേജിലേക്ക് ഇരിക്കൂ....' ; കേരള ഹൗസ് ഓണാഘോഷത്തിൽ പി.കെ. ശ്രീമതിയെ വേദിയിലേക്ക് ക്ഷണിച്ചിരുത്തി വി.ഡി. സതീശൻ"
english_title: " VD Satheesan Invites PK Sreemathi To Stage At Kerala House Onam Event"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379279/vd-satheesan-pk-sreemathi-kerala-house-onam"
published_at: "2026-08-20T08:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86781538ad0_vd-satheesan-pk-sreemathi-kerala-house-onam.jpg"
keywords: ["VD Satheesan", "PK Sreemathi", "Onam 2026", "Kerala House Onam"]
---

# 'ടീച്ചർ വാ, സ്റ്റേജിലേക്ക് ഇരിക്കൂ....' ; കേരള ഹൗസ് ഓണാഘോഷത്തിൽ പി.കെ. ശ്രീമതിയെ വേദിയിലേക്ക് ക്ഷണിച്ചിരുത്തി വി.ഡി. സതീശൻ

> **Lead Summary:** തിരുവനന്തപുരം: കേരള ഹൗസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി. കെ. ശ്രീമതിയെ വേദിയിലേക്ക് ക്ഷണിച്ചിരുത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ. സദസ്സിലിരിക്കുകയായിരുന്ന ശ്രീമതി ടീച്ചറെ പ്രസംഗ മധ്യേ വി. ഡി. സതീശൻ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

## Article Content

തിരുവനന്തപുരം: കേരള ഹൗസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി. കെ. ശ്രീമതിയെ വേദിയിലേക്ക് ക്ഷണിച്ചിരുത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ. സദസ്സിലിരിക്കുകയായിരുന്ന ശ്രീമതി ടീച്ചറെ പ്രസംഗ മധ്യേ വി. ഡി. സതീശൻ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

> "ശ്രീമതി ടീച്ചർ കൂടിയുണ്ട്. വാ വാ… ടീച്ചർ കൂടി വാ, സ്റ്റേജിലേക്ക് ഇരിക്കൂ" എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മുൻ മന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ ഓണാശംസകള്‍ നേരുന്നുവെന്നും സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേയും ഐശ്വര്യത്തിന്റേയുമെല്ലാം ആഘോഷമാണ് ഓണം എന്നും പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗിച്ചുതുടങ്ങിയപ്പോഴാണ് പി കെ ശ്രീമതിയെ സദസ്സില്‍ നിന്നും വേദിയിലേക്ക് വിളിച്ചത്.

എല്ലാവർക്കും ഊഷ്മളമായ ഓണാശംസകൾ നേർന്ന വി. ഡി. സതീശൻ, ഓണം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആഘോഷമാണെന്ന് ഓർമ്മിപ്പിച്ചു. ഓണം സര്‍ക്കാരിന് വെല്ലുവിളിയുടെ സമയമാണെന്നും വിലക്കയറ്റം ഉണ്ടാകാതെ നോക്കണം എന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സപ്ലൈകോ, ഓണചന്ത ഇവയെല്ലാം നന്നായി പോകുന്നു. ക്ഷാമബത്ത, കുടിശ്ശിക അടക്കം എല്ലാം കൊടുത്തു. അതിന്റെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാൻ എം.പി, ബി.ജെ.പി നേതാവ് വി. മുരളീധരൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. തനിക്ക് ഇത്തവണ തൂഫാന്‍ ഓണം ആയിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അങ്ങനെ ആഘോഷിക്കാനാണ് തീരുമാനം. താനടക്കമുള്ളവര്‍ ഓണാട്ടുകരക്കാരനാണ്. മറ്റുള്ളവരെ ഓണം ഊട്ടാന്‍ ശ്രമിക്കുന്നവരാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

**English Summary**

At the Delhi Kerala House Onam celebrations, Chief Minister V.D. Satheesan invited CPI(M) central committee member and former minister P.K. Sreemathi to the stage during his speech. Addressing the gathering, he conveyed Onam greetings and said Onam is a festival of joy and prosperity, while also noting it is a challenging time for the government to control price rise. He added that Supplyco and Onam markets were functioning well and dues including welfare pensions had been distributed. Union Minister Ramesh Chennithala, MP Harris Beeran and BJP leader V. Muralidharan also attended the event.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379279/vd-satheesan-pk-sreemathi-kerala-house-onam)