---
title: "അച്ഛന്റെ ഉള്ളിലും ക്രൂരമുഖം! പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച് രണ്ടുതവണ ഗർഭിണിയാക്കി, നവജാതശിശുവിനെ വിറ്റു; പിതാവടക്കം ആറുപേർ പിടിയിൽ"
english_title: "Chhattisgarh Crime Minor Girl Abused By Father Six Arrested In Raipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379271/chhattisgarh-minor-girl-abused-by-father-six-arrested-raipur"
published_at: "2026-08-20T07:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8662a20269e_chhattisgarh-minor-girl-abused-by-father-six-arrested-raipur.jpg"
keywords: ["POCSO Case", "Raipur Police", "BNS Act", "Sexual abuse", "Sexual assault"]
---

# അച്ഛന്റെ ഉള്ളിലും ക്രൂരമുഖം! പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച് രണ്ടുതവണ ഗർഭിണിയാക്കി, നവജാതശിശുവിനെ വിറ്റു; പിതാവടക്കം ആറുപേർ പിടിയിൽ

> **Lead Summary:** **റായ്പുർ: **ഛത്തീസ്ഗഢിലെ റായ്പുരിൽ പ്രായപൂർത്തിയാവാത്ത മകളെ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ പിതാവടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച് ഒരുതവണ ഗർഭച്ഛിദ്രം നടത്തുകയും മറ്റൊരു തവണ വ്യാജരേഖ ചമച്ച് ആശുപത്രിയിലെത്തിച്ച് പ്രസവിപ്പിച്ച ശേഷം കുഞ്ഞിനെ വിൽക്കുകയും ചെയ്തെന്നാണ് കേസ്.

## Article Content

**റായ്പുർ: **ഛത്തീസ്ഗഢിലെ റായ്പുരിൽ പ്രായപൂർത്തിയാവാത്ത മകളെ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ പിതാവടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച് ഒരുതവണ ഗർഭച്ഛിദ്രം നടത്തുകയും മറ്റൊരു തവണ വ്യാജരേഖ ചമച്ച് ആശുപത്രിയിലെത്തിച്ച് പ്രസവിപ്പിച്ച ശേഷം കുഞ്ഞിനെ വിൽക്കുകയും ചെയ്തെന്നാണ് കേസ്.

പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിൽ ഭാരതീയ ന്യായ സംഹിത (BNS), പോക്‌സോ (POCSO) നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

2023-ൽ അമ്മ ഉപേക്ഷിച്ചുപോയതിനു ശേഷം 38-കാരനായ പിതാവ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് ന്യൂരാജേന്ദ്ര നഗർ പോലീസ് വ്യക്തമാക്കുന്നു. തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ പിതൃസഹോദരിയുടെ സഹായത്തോടെ ഗുളിക നൽകി നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കി.

പിന്നീട് 2025-ൽ പെൺകുട്ടി വീണ്ടും ഗർഭിണിയായതോടെ പ്രായം മറച്ചുവെക്കാനും വിവാഹിതയാണെന്ന് കാണിക്കാനും വ്യാജ രേഖ ഉണ്ടാക്കുകയായിരുന്നു. റായ്പൂരിലെ വാസുദേവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് കുഞ്ഞിനെ മറ്റൊരു ദമ്പതിമാർക്ക് വിൽക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

വർഷ മണ്ഡൽ, ഗീതാ റായ് എന്നീ നഴ്‌സുമാർ, സ്വകാര്യ ആശുപത്രി സൂപ്പർവൈസർ സാഹിബ് മണ്ഡൽ, രോഹിത് കുമാർ റായ് എന്നിവരുടെ സഹായത്തോടെയാണ് ക്രൂരത നടന്നതെന്ന് പോലീസ് പറയുന്നു. പിന്നീട് സോഷ്യൽ മീഡിയ വഴി അമ്മയുമായി ബന്ധപ്പെട്ട പെൺകുട്ടി വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.

അന്വേഷണത്തിൽ പിതാവ്, അമ്മായി ഉൾപ്പെടെയുള്ള ആറു പ്രതികളെ പോലീസ് പിടികൂടുകയും ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.

**English Summary:**

Police in Raipur, Chhattisgarh, arrested six people, including a 38-year-old father, for repeatedly abusing his minor daughter and impregnating her twice. According to police, the suspects forcefully aborted her first pregnancy and fabricated fake documents to show her as married during the second pregnancy. After a C-section delivery at a hospital, the newborn was sold. The victim later contacted her mother, leading to a police complaint. A case was registered under the BNS, POCSO, and JJ Acts, and all six accused were remanded into custody as further investigation continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379271/chhattisgarh-minor-girl-abused-by-father-six-arrested-raipur)