---
title: "ഓണസദ്യയുടെ സ്വാദ് കൂട്ടാൻ നാടൻ രീതിയിൽ ഓലൻ തയ്യാറാക്കാം, ചേരുവകൾ ഇവ "
english_title: "Onam Sadya Special Olan Recipe Kerala Style"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379247/onam-sadya-olan-recipe-kerala-style"
published_at: "2026-08-19T21:36:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85d54e65a45_onam-sadya-olan-recipe-kerala-style.jpg"
keywords: ["Onam Recipe", "Olan", "Onam Sadya", "Onam Special"]
---

# ഓണസദ്യയുടെ സ്വാദ് കൂട്ടാൻ നാടൻ രീതിയിൽ ഓലൻ തയ്യാറാക്കാം, ചേരുവകൾ ഇവ 

> **Lead Summary:** തിരുവോണ സദ്യയിൽ വെള്ള നിറത്തിലും മൃദുവായ രുചിയിലും ഇടംപിടിക്കുന്ന പ്രധാന വിഭവമാണ് ഓലൻ. കുമ്പളങ്ങയും വൻപയറും തേങ്ങാപ്പാലും ചേർത്ത് നാടൻ രീതിയിൽ തയ്യാറാക്കുന്ന ഓലൻ സദ്യയുടെ മധുരം കൂട്ടും. ഇത്തവണ ഓണത്തിന് വീട്ടിൽ എളുപ്പത്തിൽ ഓലൻ തയ്യാറാക്കാം. കുറച്ച് ചേരുവകൾ മാത്രം മതി.

## Article Content

തിരുവോണ സദ്യയിൽ വെള്ള നിറത്തിലും മൃദുവായ രുചിയിലും ഇടംപിടിക്കുന്ന പ്രധാന വിഭവമാണ് ഓലൻ. കുമ്പളങ്ങയും വൻപയറും തേങ്ങാപ്പാലും ചേർത്ത് നാടൻ രീതിയിൽ തയ്യാറാക്കുന്ന ഓലൻ സദ്യയുടെ മധുരം കൂട്ടും. ഇത്തവണ ഓണത്തിന് വീട്ടിൽ എളുപ്പത്തിൽ ഓലൻ തയ്യാറാക്കാം. കുറച്ച് ചേരുവകൾ മാത്രം മതി.

**ആവശ്യമുള്ള ചേരുവകൾ:**

***കുമ്പളങ്ങ തൊലി ചെത്തി അരയിഞ്ച് ചതുര കഷണങ്ങളാക്കിയത് - ഒരു കപ്പ്***

***കാന്താരിമുളക് - 10 എണ്ണം***

***വൻപയർ വേവിച്ചത് - കാൽ കപ്പ്***

***ഉപ്പ് - പാകത്തിന്***

***വെള്ളം - അര കപ്പ്***

***വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ***

***തേങ്ങ - അരമുറിയുടെ ഒന്നാം പാൽ - കാൽ ഗ്ലാസ്***

***രണ്ടാം പാൽ - അര കപ്പ്***

***കറിവേപ്പില - മൂന്ന് തണ്ട്***

**തയ്യാറാക്കുന്ന വിധം:
**

ആദ്യം ഒരു പാത്രത്തിലേക്ക് കുമ്പളങ്ങയും കാന്താരിമുളകും ഇടുക. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക.

കുമ്പളങ്ങ നന്നായി വെന്തു വരുമ്പോൾ അതിലേക്ക് മുൻകൂട്ടി വേവിച്ചുവെച്ച വൻപയറും ഉപ്പും ചേർത്ത് കൊടുക്കുക. എല്ലാം കൂടി നന്നായി യോജിപ്പിക്കുക.ഇതിനുശേഷം രണ്ടാം പാൽ ഒഴിച്ച് 10 മിനിറ്റ് നേരം ഇളക്കുക.

കറി അല്പം വറ്റിവരുന്ന ഘട്ടത്തിൽ ഒന്നാം പാൽ ചേർക്കുക. തിളച്ച് ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് വാങ്ങിവയ്ക്കുക. അവസാനം കറിവേപ്പിലയും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കിയാൽ സ്വാദിഷ്ടമായ നാടൻ ഓലൻ തയ്യാർ.

സദ്യയിൽ ചോറിനും കറിയ്ക്കും ഇടയിൽ നാവിൽ കറക്കുന്ന ഈ ഓലൻ ഓണക്കാലത്തെ വീടുകളിലെ നിർബന്ധ വിഭവമാണ്. കുറഞ്ഞ ചേരുവകളും ലളിതമായ തയ്യാറാക്കൽ രീതിയും കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്.

**English Summary:**

Olan is a key dish in Onam Sadya. This Kerala style recipe uses ash gourd, green gram, green chilies and coconut milk. Boil ash gourd with chilies, add boiled cowpeas and salt, then second coconut milk for 10 minutes. Finish with first coconut milk, curry leaves and coconut oil. A simple and traditional dish for Onam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379247/onam-sadya-olan-recipe-kerala-style)