---
title: "പ്രണയ ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചതിന് ഭീഷണി; കാമുകനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി ലോറിക്കുള്ളിലിട്ട് കത്തിച്ചു, യുവതി അറസ്റ്റിൽ "
english_title: " Woman Arrested For Killing Truck Driver And Setting Vehicle On Fire In Pilibhit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379221/pilibhit-woman-arrested-truck-driver-murder-vehicle-burnt"
published_at: "2026-08-19T17:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a859aaf85ca4_pilibhit-woman-arrested-truck-driver-murder-vehicle-burnt.jpg"
keywords: ["Murder Case", "Murder", "Truck Driver", "Uttar Pradesh", "Crime News"]
---

# പ്രണയ ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചതിന് ഭീഷണി; കാമുകനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി ലോറിക്കുള്ളിലിട്ട് കത്തിച്ചു, യുവതി അറസ്റ്റിൽ 

> **Lead Summary:** **ലഖ്‌നൗ: **പിലിഭിത്തിൽ ലോറി ഡ്രൈവറെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയശേഷം വാഹനം കത്തിച്ച കേസിൽ യുവതി അറസ്റ്റിൽ. റാംപുർ ജില്ലയിലെ ബിലാസ്പുർ സ്വദേശിയും ഉത്തരാഖണ്ഡിലെ രുദ്രപുരിൽ താമസക്കാരിയുമായ അമൻദീപ് കൗർ ആണ് പോലീസ് പിടിയിലായത്.

## Article Content

**ലഖ്‌നൗ: **പിലിഭിത്തിൽ ലോറി ഡ്രൈവറെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയശേഷം വാഹനം കത്തിച്ച കേസിൽ യുവതി അറസ്റ്റിൽ. റാംപുർ ജില്ലയിലെ ബിലാസ്പുർ സ്വദേശിയും ഉത്തരാഖണ്ഡിലെ രുദ്രപുരിൽ താമസക്കാരിയുമായ അമൻദീപ് കൗർ ആണ് പോലീസ് പിടിയിലായത്.

പിലിഭിത്തിലെ ഗോമതി ഗുരുദ്വാരയ്ക്ക് സമീപത്തുനിന്നാണ് പോലീസ് അമൻദീപിനെ കസ്റ്റഡിയിലെടുത്തത്.ജൂലായ് 10-നാണ് പുരാൻപുർ കോട്‌വാലി പരിധിയിൽ കത്തിനശിച്ച ലോറിക്കുള്ളിൽ ഡ്രൈവറായ ബൽവീന്ദർ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ ബന്ധത്തിലെ വിള്ളലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

അമൻദീപും ബൽവീന്ദറും കഴിഞ്ഞ രണ്ടുമൂന്നു വർഷമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, അമൻദീപ് ഈ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചതോടെ, അമൻദീപിന്റെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കുടുംബത്തിന് കാണിച്ചുകൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ബൽവീന്ദർ ഭീഷണിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.

ഇതിൽ പ്രകോപിതനായി കൊലപ്പെടുത്തുകയായിരുന്നെന്ന് അമൻദീപ് പോലീസിനോട് സമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ലോറിക്കകത്തുവെച്ചാണ് ബൽവീന്ദറിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. തുടർന്ന് അപകടമരണമാണെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ലോറിയിൽ ഡീസലൊഴിച്ച് തീക്കൊളുത്തിയെന്നും പോലീസ് പറഞ്ഞു.

കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പുവടിയും പ്ലാസ്റ്റിക് കാനും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ബൽവീന്ദറിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.

**English Summary**

A 40-year-old woman, Amandeep Kaur from Bilaspur in Rampur district and residing in Rudrapur, Uttarakhand, has been arrested for allegedly killing truck driver Balwinder Singh and setting his vehicle on fire in Pilibhit. Police took her into custody near Gomti Gurudwara in Pilibhit. The charred body was found inside a burnt truck in Puranpur Kotwali area on July 10. According to police, the murder followed a rift in their 2-3 year relationship. Amandeep allegedly told police she killed him with an iron rod after he threatened to leak her private photos. She then set the truck on fire with diesel to destroy evidence. Police have recovered the weapon and can.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379221/pilibhit-woman-arrested-truck-driver-murder-vehicle-burnt)