---
title: "ഗവർണറുടെ മാതൃകാപരമായ ഇടപെടൽ; വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെത്തി, തലകറങ്ങി വീണ വഴിയാത്രക്കാരന് തുണയായി കേരള ഗവർണർ"
english_title: "Kerala Governor Arlekar Helps Man Collapsed Near Lok Bhavan Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379217/governor-arlekar-helps-man-collapsed-thiruvananthapuram"
published_at: "2026-08-19T17:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8596388e8cc_governor-arlekar-helps-man-collapsed-thiruvananthapuram.jpg"
keywords: ["Kerala Governor", "Rajendra Arlekar", "Lok Bhavan", "Onam"]
---

# ഗവർണറുടെ മാതൃകാപരമായ ഇടപെടൽ; വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെത്തി, തലകറങ്ങി വീണ വഴിയാത്രക്കാരന് തുണയായി കേരള ഗവർണർ

> **Lead Summary:** **തിരുവനന്തപുരം: ** നഗരത്തിലെ ഓണാഘോഷത്തിനിടയിൽ ലോക്ഭവൻ ഗേറ്റിന് സമീപം വഴിപോക്കൻ തലകറങ്ങി വീണപ്പോൾ സഹായവുമായി കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഓണാഘോഷത്തിൽ പങ്കെടുക്കാൻ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് ഷുഗർ കൂടിയതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റോഡിലേക്ക് വീണത്.

## Article Content

**തിരുവനന്തപുരം: ** നഗരത്തിലെ ഓണാഘോഷത്തിനിടയിൽ ലോക്ഭവൻ ഗേറ്റിന് സമീപം വഴിപോക്കൻ തലകറങ്ങി വീണപ്പോൾ സഹായവുമായി കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഓണാഘോഷത്തിൽ പങ്കെടുക്കാൻ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് ഷുഗർ കൂടിയതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റോഡിലേക്ക് വീണത്.

സംഭവം കണ്ട ഉടൻ ഒരു നിമിഷം പോലും വൈകാതെ ഗവർണർ വാഹനത്തിൽ നിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തേക്ക് ഓടിയെത്തി. റോഡിൽ വീണുകിടന്ന അദ്ദേഹത്തിന്റെ അരികിൽ ഏകദേശം 15 മിനിറ്റോളം ചെലവഴിച്ച ഗവർണർ ആരോഗ്യനില നിരന്തരം പരിശോധിക്കുകയും, ആവശ്യമായ സഹായങ്ങൾ നൽകാൻ തന്റെ സ്റ്റാഫിന് കർശന നിർദ്ദേശം നൽകുകയും ചെയ്തു.

തുടർന്ന് ഗവർണറുടെ സ്റ്റാഫ് ഉടൻ തന്നെ വെള്ളം എത്തിച്ച് ഗിരീഷിന് നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തു. ഗിരീഷിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് വിവരം അറിയിച്ചെങ്കിലും, വെള്ളയമ്പലത്ത് ആൾത്തറ ദേവീക്ഷേത്രത്തിന് സമീപമുള്ള കുടുംബത്തിന് ദൂരെയായതിനാൽ ഉടൻ സ്ഥലത്തെത്താൻ കഴിഞ്ഞില്ല.

തുടർന്ന് സ്ഥിതി ഗുരുതരമാകാതിരിക്കാൻ ഗിരീഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തണമെന്ന് ഗവർണർ നിർദ്ദേശിക്കുകയും, അതിനുള്ള എല്ലാ ക്രമീകരണങ്ങളും പെട്ടെന്ന് തന്നെ ഒരുക്കുകയും ചെയ്തു.

English Summary:

Kerala Governor Rajendra Vishwanath Arlekar personally helped a man who collapsed near Lok Bhavan gate in Thiruvananthapuram during Onam celebrations. Girish, a passerby, fell on the road due to high sugar levels. The Governor got down from his vehicle, stayed for about 15 minutes, ensured water was given and family was contacted, and directed staff to take him to hospital for check-up.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379217/governor-arlekar-helps-man-collapsed-thiruvananthapuram)