---
title: "മഴ പെയ്യും സൂക്ഷിക്കണേ ...! സംസ്ഥാനത്ത് കണ്ണൂർ ഉൾപ്പടെ അഞ്ച്  ജില്ലകളിൽ യെല്ലോ അലേർട്ട്; തീരങ്ങളിൽ റെഡ് അലേർട്ട്"
english_title: "Yellow Alert In 5 Kerala Districts, Red Alert Along Coast, Fishing Banned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379214/kerala-yellow-alert-5-districts-red-alert-coast-fishing-ban"
published_at: "2026-08-19T16:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8592635facc_kerala-yellow-alert-5-districts-red-alert-coast-fishing-ban.jpg"
keywords: ["Kerala Rain", "Kerala Weather", "Yellow Alert", "Fishing Ban", "Coastal Warning"]
---

# മഴ പെയ്യും സൂക്ഷിക്കണേ ...! സംസ്ഥാനത്ത് കണ്ണൂർ ഉൾപ്പടെ അഞ്ച്  ജില്ലകളിൽ യെല്ലോ അലേർട്ട്; തീരങ്ങളിൽ റെഡ് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.

തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കേരളം – ലക്ഷദ്വീപ് – പുതുച്ചേരി – തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്നും നാളെയും അതായത് ഓഗസ്റ്റ് 19, 20 തീയതികളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും തിരമാലകൾ ശക്തമായി അടിക്കുന്ന പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

**English Summary**

The IMD has issued a yellow alert in five Kerala districts - Kottayam, Ernakulam, Idukki, Kannur, and Kasaragod - for today due to likely rainfall. A red alert has been declared by the National Centre for Ocean Information Services for all coastal districts. Fishing is banned along the Kerala and Lakshadweep coasts today and tomorrow, August 19 and 20, due to the risk of high waves and swell surge. The Central Meteorological Department has warned fishermen against venturing into the sea along the Kerala-Lakshadweep-Puducherry-South Tamil Nadu coasts. Isolated heavy rainfall, defined as 64.5 mm to 115.5 mm in 24 hours, is also forecast.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379214/kerala-yellow-alert-5-districts-red-alert-coast-fishing-ban)