---
title: "കുമ്പളങ്ങയും തേങ്ങാപ്പാലും ചേർന്ന നാടൻ രുചി; ഓണത്തിന് എളുപ്പത്തിൽ തയ്യാറാക്കാം ഓലൻ"
english_title: "Kerala Olan Recipe Ash Gourd Curry Onam Sadya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379187/kerala-olan-recipe-ash-gourd-onam-sadya"
published_at: "2026-08-19T14:47:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8574f4e3e8d_kerala-olan-recipe-ash-gourd-onam-sadya.jpg"
keywords: ["Olan Recipe", "Kerala Cuisine", "Onam Sadya", "Ash Gourd Curry"]
---

# കുമ്പളങ്ങയും തേങ്ങാപ്പാലും ചേർന്ന നാടൻ രുചി; ഓണത്തിന് എളുപ്പത്തിൽ തയ്യാറാക്കാം ഓലൻ

> **Lead Summary:** ** **ഓണസദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഓലൻ. കുമ്പളങ്ങ, വൻപയർ, തേങ്ങാപ്പാൽ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. മറ്റ് സദ്യവട്ടങ്ങളെ അപേക്ഷിച്ച് എണ്ണയുടെ ഉപയോഗം വളരെ കുറവാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.

## Article Content

** **ഓണസദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഓലൻ. കുമ്പളങ്ങ, വൻപയർ, തേങ്ങാപ്പാൽ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. മറ്റ് സദ്യവട്ടങ്ങളെ അപേക്ഷിച്ച് എണ്ണയുടെ ഉപയോഗം വളരെ കുറവാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.

നല്ല ആരോഗ്യകരവും ഏറെ ലൈറ്റുമായ ഒരു കറിയാണിത്. കുമ്പളങ്ങയുടെയും പയറിന്റെയും സ്വാഭാവിക രുചിക്കൊപ്പം തേങ്ങാപ്പാലിന്റെ സ്വാദും കൂടി ചേരുമ്പോൾ ഓലന് പ്രത്യേക രുചിയാണ് ലഭിക്കുന്നത്.

കുമ്പളങ്ങ (നൂറുഗ്രാം കഷണങ്ങളാക്കിയത്) - 1 കപ്പ്

വെള്ളരി / പയർ (വേവിച്ചത്) - അരക്കപ്പ്

തേങ്ങാപ്പാൽ (ഒന്നാം പാൽ) - അരക്കപ്പ്

തേങ്ങാപ്പാൽ (രണ്ടാം പാൽ) - 1 കപ്പ്

പച്ചമുളക് - 3 അല്ലെങ്കിൽ 4 (കീറിയത്)

വെളിച്ചെണ്ണ - 1 അല്ലെങ്കിൽ 2 സ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

**പാചകം ചെയ്യുന്ന വിധം**

ആദ്യം ഒരു പാത്രത്തിൽ കഷണങ്ങളാക്കിയ കുമ്പളങ്ങ, ആവശ്യത്തിന് പച്ചമുളക്, പാകത്തിന് ഉപ്പ്, എന്നിവയോടൊപ്പം രണ്ടാം പാലും ചേർത്ത് നന്നായി വേവിക്കുക. കുമ്പളങ്ങ വെന്തു പാകമാകുമ്പോൾ നേരത്തെ വേവിച്ചുവെച്ചിരിക്കുന്ന പയർ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.

അതിനുശേഷം ഒന്നാം പാൽ ഒഴിച്ച് ചെറിയ തീയിൽ വെച്ച് ചെറുതായി ചൂടാക്കുക, എന്നാൽ കറി തിളച്ചുപോകാൻ പാടില്ല. കറി തിളച്ചുതുടങ്ങുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം. അവസാനമായി ഇതിലേക്ക് കുറച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി മൂടിവെക്കുക. സ്വാദിഷ്ടമായ ഓലൻ ഇപ്പോൾ വിളമ്പാൻ തയ്യാറായിക്കഴിഞ്ഞു.

English Summary:

Olan is a key dish in Kerala's Onam Sadya. Made with ash gourd, cooked beans, green chilies, and coconut milk, this light and healthy curry is prepared by boiling ash gourd in second coconut milk, adding cooked beans, then heating with first coconut milk on low flame without boiling. Finished with raw coconut oil and curry leaves, it pairs well with hot rice and adds flavor to the festive feast.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379187/kerala-olan-recipe-ash-gourd-onam-sadya)