---
title: "പിഞ്ചുകുഞ്ഞ് എങ്ങനെ ഒറ്റയ്ക്ക് കയറ്റം കയറി ട്രാക്കിലെത്തി? അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവം ; ദുരൂഹതയെന്ന് നാട്ടുകാർ "
english_title: "One and Half Year Old Child Dies After Being Hit By Train in Ambalappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379179/ambalappuzha-child-dies-train-accident-mystery"
published_at: "2026-08-19T13:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a856a86b433f_ambalappuzha-child-dies-train-accident-mystery.jpg"
keywords: ["Suryababu Death", "Child Death", "Train Accident", "Toddler Death"]
---

# പിഞ്ചുകുഞ്ഞ് എങ്ങനെ ഒറ്റയ്ക്ക് കയറ്റം കയറി ട്രാക്കിലെത്തി? അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവം ; ദുരൂഹതയെന്ന് നാട്ടുകാർ 

> **Lead Summary:** **അമ്പലപ്പുഴ: **അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി സ്വദേശികളായ പുതുവൽ വിനീതിന്റെയും സൂര്യ ബാബുവിന്റെയും മകൻ തൃണവ് ആണ് മരിച്ചത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. മുത്തശ്ശി കുളിക്കാൻ പോയപ്പോൾ ബന്ധുവീട്ടിൽ ഏൽപ്പിച്ചതായിരുന്നു.

## Article Content

**അമ്പലപ്പുഴ: **അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി സ്വദേശികളായ പുതുവൽ വിനീതിന്റെയും സൂര്യ ബാബുവിന്റെയും മകൻ തൃണവ് ആണ് മരിച്ചത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. മുത്തശ്ശി കുളിക്കാൻ പോയപ്പോൾ ബന്ധുവീട്ടിൽ ഏൽപ്പിച്ചതായിരുന്നു.

ഈ വീട്ടിൽ നിന്ന് കാണാതായ കുട്ടിയെ, വീട്ടിൽ നിന്ന് കുറച്ച് അകലെയായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ പ്രദേശത്തെ വീടുകളിൽ നിന്ന് ചെങ്കുത്തായ ചെറിയ കയറ്റം കയറി വേണം റെയിൽവേ ട്രാക്കിലെത്താൻ. മഴ പെയ്തതിനാൽ കുട്ടിയെ കാണാതായ സമയം ഈ വഴിയിൽ നനവും വഴുക്കലും ഉണ്ടായിരുന്നു.

മുതിർന്നവർക്ക് പോലും കയറാൻ പ്രയാസമുള്ള കയറ്റത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടി എങ്ങനെ നടന്നു കയറി അപകട സ്ഥലത്തെത്തി എന്നത് നാട്ടുകാർക്ക് സംശയമുണ്ട്. ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കുഞ്ഞ് ട്രാക്കിലൂടെ നടക്കുന്നത് കണ്ടെന്നും, പെട്ടെന്ന് പാഞ്ഞെത്തിയ ട്രെയിൻ കുട്ടിയെ ഇടിക്കുകയായിരുന്നെന്നും സമീപവാസി പറഞ്ഞു.

വൈകിട്ട് ആറിന് കടന്നുപോയ പാസഞ്ചർ ട്രെയിൻ തട്ടിയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിലെ ദുരൂഹത നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകട സമയം മത്സ്യത്തൊഴിലാളിയായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും ജോലിക്ക് പോയിരിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിനെ അമ്മ സൂര്യയുടെ വീട്ടിലാണ് ഏൽപ്പിച്ചിരുന്നത്.

**English Summary**

A one-and-a-half-year-old boy, Trinav, son of Vineeth and Surya Babu of Ambalappuzha North Panchayat, died after being hit by a passenger train in Ambalappuzha. The child was left at a relative’s house near the railway track when his grandmother went to bathe. He was later found dead on the tracks. Locals expressed doubts about how the toddler managed to climb the steep, slippery slope to reach the tracks, especially after rain. A resident said he heard crying and saw the child walking on the track before the train hit him. Police have launched an investigation into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379179/ambalappuzha-child-dies-train-accident-mystery)