---
title: "എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് ദുരന്തം; കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം,  ഉടമയും ജീവനക്കാരും ഒളിവില്‍"
english_title: "Kolkata Hotel Fire Nine Killed Including Child Free School Street"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379170/kolkata-hotel-fire-nine-killed-free-school-street"
published_at: "2026-08-19T12:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a855a71cf3ab_kolkata-hotel-fire-nine-killed-free-school-street.jpg"
keywords: ["Kolkata Hotel Fire", "Free School Street", "Fire Death"]
---

# എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് ദുരന്തം; കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം,  ഉടമയും ജീവനക്കാരും ഒളിവില്‍

> **Lead Summary:** **കൊല്‍ക്കത്ത: **കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ന്യൂമാര്‍ക്കറ്റിന് സമീപം ഫ്രീ സ്‌കൂള്‍ സ്ട്രീറ്റില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.

## Article Content

**കൊല്‍ക്കത്ത: **കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ന്യൂമാര്‍ക്കറ്റിന് സമീപം ഫ്രീ സ്‌കൂള്‍ സ്ട്രീറ്റില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.

എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടര്‍ന്ന് ഹോട്ടല്‍ മുറികളില്‍ പെട്ടെന്ന് പുക നിറഞ്ഞത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. മരിച്ചവരില്‍ ബംഗ്ലാദേശി പൗരന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അഗ്നിശമനസേന അറിയിച്ചു. നാല് അഗ്നിശമന സേനാ യൂണിറ്റുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇതുവരെ അറുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ തീ നിയന്ത്രണവിധേയമാണ്.തീപിടിത്തമുണ്ടായതോടെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഒളിവില്‍ പോയി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.രണ്ട് ദിവസം മുമ്പ് പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ താരാപീഠിലുള്ള ഹോട്ടല്‍ ബിദേശിനിയിലും തീപിടിത്തമുണ്ടായിരുന്നു. അന്ന് എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

**English Summary**

Nine people, including a child, were killed and six injured in a major fire at a hotel on Free School Street near New Market in Kolkata early today. The fire broke out around 2 AM on the third floor, reportedly due to an air conditioner blast. Firefighters and disaster response teams rescued around 60 people. Some of the deceased are reported to be Bangladeshi nationals. The hotel owner and staff reportedly went into hiding after the incident, and police have registered a case. This is the second major hotel fire in West Bengal within two days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379170/kolkata-hotel-fire-nine-killed-free-school-street)