---
title: "ഇടവഴിയിൽ വെച്ച് മുണ്ട് പൊക്കി, പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം: കായണ്ണ സ്വദേശിക്ക് ആറുമാസം കഠിനടവും പിഴയും "
english_title: "Nadapuram Court 6 Months Jail Fine For Indecent Exposure Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379160/nadapuram-indecent-exposure-case-sentence-"
published_at: "2026-08-19T11:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8556c8d413c_nadapuram-indecent-exposure-case-sentence.jpg"
keywords: ["Indecent Exposure", "POCSO Court", "Kerala New"]
---

# ഇടവഴിയിൽ വെച്ച് മുണ്ട് പൊക്കി, പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം: കായണ്ണ സ്വദേശിക്ക് ആറുമാസം കഠിനടവും പിഴയും 

> **Lead Summary:** **നാദാപുരം: **പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കായണ്ണ സ്വദേശിക്ക് ശിക്ഷ വിധിച്ച് കോടതി. കായണ്ണ മാട്ടനോട് പടിഞ്ഞാറേ ചാലിൽ സ്വദേശി ഷിജു ടി.പി.സി. ആണ് ആറുമാസം കഠിന തടവും 2500 രൂപ പിഴയും വിധിച്ചത്.

## Article Content

**നാദാപുരം: **പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കായണ്ണ സ്വദേശിക്ക് ശിക്ഷ വിധിച്ച് കോടതി. കായണ്ണ മാട്ടനോട് പടിഞ്ഞാറേ ചാലിൽ സ്വദേശി ഷിജു ടി.പി.സി. ആണ് ആറുമാസം കഠിന തടവും 2500 രൂപ പിഴയും വിധിച്ചത്.

2024 സെപ്റ്റംബർ 30-ന് വൈകുന്നേരം ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പ്രതി മുണ്ട് പൊക്കി നഗ്നതാ പ്രദർശനം നടത്തിയത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.

വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര പൊലീസ് സബ് ഇൻസ്പെക്ടർമാരായ ഷമീർ പി., ബിജുരാജ് എം. എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

English Summary:

Nadapuram Fast Track Special Court sentenced Shiju T.P.C, 45, from Kayanna Mattanode to 6 months rigorous imprisonment and Rs 2500 fine for indecent exposure. The incident took place on September 30, 2024. The court heard 8 witnesses and considered 15 documents during trial.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379160/nadapuram-indecent-exposure-case-sentence-)