---
title: "താനൊരു ഭർത്താവാണോ? ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് ചോർത്തി നൽകി; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു"
english_title: "Kottiyam Husband Booked For Recording Wife Private Videos Selling Online"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379130/kottiyam-husband-case-private-videos-sold-website"
published_at: "2026-08-19T08:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85229396e27_kottiyam-husband-case-private-videos-sold-website.jpg"
keywords: ["Cyber Crime", "Privacy Violation", "Police Case"]
---

# താനൊരു ഭർത്താവാണോ? ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് ചോർത്തി നൽകി; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **ഭാര്യയുടെ അനുമതിയില്ലാതെ കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. കൊട്ടിയം സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

**കണ്ണൂർ: **ഭാര്യയുടെ അനുമതിയില്ലാതെ കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. കൊട്ടിയം സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ലണ്ടനിൽ ജോലിക്കായി താമസിച്ചിരുന്ന സമയത്താണ് സംഭവം നടന്നത്. യുവതിയുടെ കടുത്ത എതിർപ്പ് പൂർണ്ണമായും അവഗണിച്ചാണ് ഭർത്താവ് ഈ ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്. അടുത്തിടെ ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷം ഭർത്താവിന്റെ ഈ പ്രവൃത്തിക്ക് കൗൺസിലിങ് അടക്കമുള്ള തിരുത്തൽ നടപടികൾ നൽകിയിരുന്നു.

എന്നാൽ അതിനുശേഷവും ഉപദ്രവങ്ങളും അതിക്രമങ്ങളും തുടർന്നതോടെയാണ് യുവതി പോലീസിൽ പരാതി നൽകാൻ തയ്യാറായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

English Summary:

A Kottiyam native has filed a complaint against her husband for secretly recording private videos and selling them to adult websites. The couple was working in London. Police have registered a case and started investigation following the wife's complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379130/kottiyam-husband-case-private-videos-sold-website)