---
title: "രണ്ട് സി.പി.എമ്മുകാരെ കൊന്നു, പേര് മാറ്റി വി​വാ​ഹം ക​ഴി​ച്ച് സുഖജീവിതം; ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ"
english_title: "RSS Worker Ragesh Arrested After 22 Years in Kannur CPM Murder Cases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379122/former-rss-worker-ragesh-arrested-after-22-years-kannur-cpm-murder-cases"
published_at: "2026-08-19T06:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8500432a06e_former-rss-worker-ragesh-arrested-after-22-years-kannur-cpm-murder-cases.jpg"
keywords: ["RSS Worker", "CPM Murder Case", "Kannur Police", "Kerala Crime"]
---

# രണ്ട് സി.പി.എമ്മുകാരെ കൊന്നു, പേര് മാറ്റി വി​വാ​ഹം ക​ഴി​ച്ച് സുഖജീവിതം; ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

> **Lead Summary:** ക​ണ്ണൂ​ർ : സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും മ​റ്റൊ​രാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ മു​ൻ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ.

## Article Content

ക​ണ്ണൂ​ർ : സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും മ​റ്റൊ​രാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ മു​ൻ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ.

ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി ബം​ഗ​ളൂ​രു​വി​ൽ വ്യാ​ജ​പേ​രി​ൽ കു​ടും​ബ​സ​മേ​തം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ർ താ​വ​ക്ക​ര വ​ലി​യ​വ​ള​പ്പ് കാ​വി​ന​ടു​ത്ത് താ​മ​സി​ച്ചി​രു​ന്ന രാ​ഗേ​ഷാ​ണ് (49) പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ജ​യ ഭ​ര​ത് റെ​ഡ്ഡി​യു​ടെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

സി.​പി.​എം നേ​താ​വാ​യി​രു​ന്ന ക​ക്ക​ട്ടി​ൽ കെ.​പി. ര​വീ​ന്ദ്ര​നെ​യും സി.​പി.​എം അ​നു​ഭാ​വി കൊ​മ്പ്ര പ്ര​ദീ​പ​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ക​ണ്ണൂ​ർ സ്വ​ദേ​ശി യോ​ഗാ​ന​ന്ദ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണി​യാ​ൾ.

2004ൽ ​ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ലാ​ണ് ര​വീ​ന്ദ്ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ 11ാം പ്ര​തി​യാ​ണ് രാ​ഗേ​ഷ്. 2001ൽ ​കൊ​മ്പ്ര പ്ര​ദീ​പ​നെ ക​ണ്ണൂ​ർ എ.​കെ.​ജി ആ​ശു​പ​ത്രി വ​ള​പ്പി​ലാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഈ ​കേ​സു​ക​ളി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് ഒ​ളി​വി​ൽ​പോ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ സാ​ബു എ​ന്ന പേ​രി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച് താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യു​ടെ നാ​ട്ടി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ന്ന വി​വ​രം ല​ഭി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ന​ടു​ത്തു​ള്ള ത​ർ​ബ​ന​ഹ​ള്ളി പ്ര​ദേ​ശ​ത്ത് മ​റ്റൊ​രു​പേ​രി​ൽ പ്ര​തി താ​മ​സി​ക്കു​ന്ന വി​വ​രം കി​ട്ടി.

കാ​റ്റ​റി​ങ് ജോ​ലി​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞാ​ൽ അ​ധി​ക​സ​മ​യ​വും വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് ഇ​യാ​ളെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലാ​യി​രു​ന്നു.

ത​ർ​ബ​ന​ഹ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് ഒ​രാ​ഴ്ച​യോ​ളം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ഗേ​ഷ് താ​മ​സി​ച്ചി​രു​ന്ന വീ​ട് തി​രി​ച്ച​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വീ​ട് വ​ള​ഞ്ഞു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ സി​റ്റി ന​ർ​കോ​ട്ടി​ക് സെ​ൽ എ.​സി.​പി വി.​വി. മ​നോ​ജി​ന്റെ​യും ക​ണ്ണൂ​ർ എ.​സി.​പി ആ​സാ​ദി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

**English Summary:**

Former RSS worker Ragesh (49), accused in cases involving the killing of two CPM workers and an attempt to murder another person, has been arrested after 22 years. The Kannur native had allegedly gone into hiding after securing bail and was living with his family in Bengaluru under a false name. A special investigation team under Kannur City Police Commissioner Vijaya Bharat Reddy traced and arrested him from Tharbanahalli near Bengaluru. Police said Ragesh was accused in the cases involving CPM leader K.P. Ravindran, CPM sympathiser Kombra Pradeep, and an attempt to murder Kannur native Yoganandan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379122/former-rss-worker-ragesh-arrested-after-22-years-kannur-cpm-murder-cases)