---
title: "മുട്ടിലിഴഞ്ഞ് പോയത് മരണത്തിലേക്ക് ...! കളിച്ചുകൊണ്ടിരിക്കെ പാളത്തിലേക്ക് ഇഴഞ്ഞുനീങ്ങി; ട്രെയിൻ തട്ടി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം"
english_title: "Alappuzha Toddler Killed By Train While Crawling On Railway Track"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379115/alappuzha-toddler-killed-train-railway-accident"
published_at: "2026-08-18T22:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8493f31b4d7_alappuzha-toddler-killed-train-railway-accident.jpg"
keywords: ["Child Death", "Toddler Death", "Train Accident"]
---

# മുട്ടിലിഴഞ്ഞ് പോയത് മരണത്തിലേക്ക് ...! കളിച്ചുകൊണ്ടിരിക്കെ പാളത്തിലേക്ക് ഇഴഞ്ഞുനീങ്ങി; ട്രെയിൻ തട്ടി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ: അമ്പലപ്പുഴയിൽ** മുറ്റത്ത് കളിക്കുന്നതിനിടെ ട്രെയിൻ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നരവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകൻ ദൃണവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

## Article Content

**ആലപ്പുഴ: അമ്പലപ്പുഴയിൽ** മുറ്റത്ത് കളിക്കുന്നതിനിടെ ട്രെയിൻ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നരവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകൻ ദൃണവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

ട്രെയിൻ പാളത്തിനടുത്തുള്ള അമ്മവീട്ടിലായിരുന്നു കുട്ടി. മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ ആരും കാണാതെ ദൃണവ് മുട്ടിലിഴഞ്ഞ് സമീപത്തെ പാളത്തിലേക്ക് കയറിയതായാണ് വിവരം. ഈ സമയം എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോയ മെമു എക്സ്പ്രസ് കുട്ടിയെ ഇടിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളിയാണ് കുട്ടിയുടെ അച്ഛൻ വിനീത്. അമ്മ സൂര്യ ബാബു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്

**English Summary**

A one-and-a-half-year-old boy, Drunav, son of Vineeth and Surya Babu of Kakazham, Ambalappuzha, was killed after being hit by a train on Tuesday evening around 6 PM. The toddler had crawled onto the railway track near his mother's house while playing in the yard unnoticed. The Ernakulam-Kollam MEMU train hit him. Police completed procedures and shifted the body to Alappuzha Medical College morgue. The father is a fisherman and the mother is a nurse at a private hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379115/alappuzha-toddler-killed-train-railway-accident)