---
title: "പൈശാചിക മനസ്സോ....? കാമുകനൊപ്പം ചേർന്ന് ഇരട്ടകൊലപാതകം; ഭർത്താവിന്റെ കഴുത്തിൽ കുരുക്കിട്ട് ജീവനെടുത്തു, കൊലപാതകം കണ്ട പിഞ്ചുകുഞ്ഞിനെയും തലയിണ അമർത്തിക്കൊന്നു"
english_title: "Bengaluru Double Murder Wife Lover Arrested For Killing Husband Son"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379106/bengaluru-double-murder-wife-lover-arrested-harini-vinay"
published_at: "2026-08-18T21:01:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a847e9a16454_bengaluru-double-murder-wife-lover-arrested-harini-vinay.jpg"
keywords: ["Bengaluru Murder", "Double Murder", "Karnataka Police"]
---

# പൈശാചിക മനസ്സോ....? കാമുകനൊപ്പം ചേർന്ന് ഇരട്ടകൊലപാതകം; ഭർത്താവിന്റെ കഴുത്തിൽ കുരുക്കിട്ട് ജീവനെടുത്തു, കൊലപാതകം കണ്ട പിഞ്ചുകുഞ്ഞിനെയും തലയിണ അമർത്തിക്കൊന്നു

> **Lead Summary:** ബംഗളൂരു: ബംഗളൂരു ചിക്കബനവാരയിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്. ഭർത്താവ് അഭിനന്ദനെയും അഞ്ചുവയസുകാരൻ മകൻ യദുവീറിനെയും കൊലപ്പെടുത്തിയത് ഭാര്യ ഹരിണിയും കാമുകൻ വിനയ്യും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. കേസിൽ ഹരിണിയെയും വിനയ്യെയും ചിക്കബനവാര പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ബംഗളൂരു: ബംഗളൂരു ചിക്കബനവാരയിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്. ഭർത്താവ് അഭിനന്ദനെയും അഞ്ചുവയസുകാരൻ മകൻ യദുവീറിനെയും കൊലപ്പെടുത്തിയത് ഭാര്യ ഹരിണിയും കാമുകൻ വിനയ്യും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. കേസിൽ ഹരിണിയെയും വിനയ്യെയും ചിക്കബനവാര പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന്റെ കണ്ടെത്തൽ പ്രകാരം 2021ലാണ് അഭിനന്ദനും ഹരിണിയും വിവാഹിതരായത്. എന്നാൽ ഇരുവരുടെയും ദാമ്പത്യജീവിതം സുഖകരമായിരുന്നില്ല. നിരന്തരമായ വഴക്കുകൾ കാരണം കഴിഞ്ഞ രണ്ട് വർഷത്തോളം ഇവർ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത്. 2024 ഡിസംബറിൽ സ്നാപ്ചാറ്റ് വഴിയാണ് ഹരിണി വിനയിയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലായി.

വിനയിക്കൊപ്പം ജീവിക്കാനായി ഹരിണി അഭിനന്ദനോട് വിവാഹമോചനം ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെ ഹരിണിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയം അഭിനന്ദനിൽ ഉടലെടുത്തു. കൊലപാതകത്തിന് ഏകദേശം 15 ദിവസം മുമ്പ് ഹരിണിയുടെ ഫോൺ കോളുകളുടെ വിശദാംശങ്ങൾ തേടി അഭിനന്ദൻ പൊലീസിനെ സമീപിച്ചിരുന്നു.

ഇത് അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള വഴക്ക് കൂടി. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 14ന് ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഇതോടെ അഭിനന്ദനെ കൊലപ്പെടുത്താൻ ഹരിണി തീരുമാനിക്കുകയും വിനയിയെ ബന്ധപ്പെടുകയും ചെയ്തു. പിന്നീട് ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കി.

പൊലീസ് പറയുന്നതനുസരിച്ച് കൊലപാതക ദിവസമായ ഞായറാഴ്ച ഹരിണി തനിക്കും വിനയ്ക്കുമായി രണ്ട് ജോഡി കയ്യുറകൾ വാങ്ങി. വീട്ടിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തു. രാത്രി 11 മണിയോടെ വിനയ് വീട്ടിലെത്തി. ആദ്യം ഗ്യാരേജിന് സമീപത്തെ വഴിയിൽ ഒളിപ്പിച്ച ശേഷം ആരും കാണാതെ വീട്ടിനുള്ളിൽ കയറ്റി.

രാത്രി 11.30ഓടെ അഭിനന്ദൻ ഉറങ്ങാൻ മുറിയിലേക്ക് പോയി. ഇത് ഉറപ്പുവരുത്താൻ ഹരിണി മൂന്ന് തവണ മുറിയിൽ പോയി പരിശോധിച്ചു. പുലർച്ചെ 12.30ഓടെ കയ്യുറകൾ ധരിച്ച് ഇരുവരും അഭിനന്ദന്റെ മുറിയിൽ കയറി. വിനയ് അഭിനന്ദന്റെ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചപ്പോൾ ഹരിണി കാലുകൾ മുറുക്കെ പിടിച്ചു. ചെറുത്തപ്പോൾ ഇരുവരും ചേർന്ന് മർദ്ദിച്ചു.

തുടർന്ന് അഭിനന്ദൻ മരിച്ചു. ഈ സമയം ബഹളം കേട്ട് ഉണർന്ന അഞ്ചുവയസുകാരൻ യദുവീർ മുറിയിലെത്തി. കൊലപാതകം കണ്ട കുട്ടിയെ ഹരിണി തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. ശേഷം ഇരുവരും ചേർന്ന് വീട്ടിലെ രക്തക്കറ കഴുകിക്കളഞ്ഞു. തിങ്കളാഴ്ച രാവിലെ ഹരിണി തന്നെയാണ് പൊലീസിനെ വിളിച്ച് ഭർത്താവും മകനും എഴുന്നേൽക്കുന്നില്ലെന്ന് അറിയിച്ചത്.

സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങളിൽ ചതവുകൾ കണ്ടും രക്തക്കറയുള്ള വസ്ത്രങ്ങൾ കഴുകി ഉണക്കാൻ ഇട്ടതും കണ്ടതോടെ സംശയിച്ചു. ഫോൺ പരിശോധനയിൽ ഹരിണിയും വിനയ്യും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ നടത്തിയ ചോദ്യം ചെയ്യലിൽ ഹരിണി കുറ്റം സമ്മതിച്ചു.

**English Summary:**

Bengaluru police have arrested Harini and her lover Vinay for the murder of her husband Abhinandan, 34, and 5-year-old son Yaduveer in Chikkabanavara. Police said marital discord and Harini's affair with Vinay, met on Snapchat in Dec 2024, led to the crime. On Sunday night, after turning off CCTV, they strangled Abhinandan in his bedroom. The child, who witnessed it, was allegedly smothered with a pillow by Harini. The duo later cleaned blood stains. Harini herself called police on Monday morning. Suspicious injuries and phone records led to their arrest and confession.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379106/bengaluru-double-murder-wife-lover-arrested-harini-vinay)