---
title: " ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിന് കെട്ടിയിട്ട് മർദ്ദിച്ചു, മീശയും മുടിയും വടിച്ചു; നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരന് നേരെ കൊടും ക്രൂരത"
english_title: "Neyyattinkara Assault Disabled Youth Attacked By Gang Police Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379105/neyyattinkara-disabled-youth-attacked-gang-arrest-"
published_at: "2026-08-18T20:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8476b027b30_neyyattinkara-disabled-youth-attacked-gang-arrest.jpg"
keywords: ["Neyyattinkara", "Disabled Youth", "Assault", "Gang Attack", "Criminal Case"]
---

#  ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിന് കെട്ടിയിട്ട് മർദ്ദിച്ചു, മീശയും മുടിയും വടിച്ചു; നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരന് നേരെ കൊടും ക്രൂരത

> **Lead Summary:** **തിരുവനന്തപുരം: ** നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ 23കാരനെ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയും യുവാവിന്റെ പകുതി മീശയും മുടിയും വടിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി നെയ്യാറ്റിൻകര പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

## Article Content

**തിരുവനന്തപുരം: ** നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ 23കാരനെ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയും യുവാവിന്റെ പകുതി മീശയും മുടിയും വടിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി നെയ്യാറ്റിൻകര പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

കമുകിൻതോട് സ്വദേശികളായ ജിത്തു, റംസി, ചിപൂത്തി എന്നീ മൂന്ന് പേരും ഇവരുടെ ഒരു സുഹൃത്തും ചേർന്നാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിലപാട്. നാല് പേരടങ്ങുന്ന സംഘം കമുകിൻതോട് ഉള്ള ഒഴിഞ്ഞ വീട്ടിലേക്ക് യുവാവിനെ എത്തിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പൊലീസിന്റെ വിവരപ്രകാരം ഒഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷം പ്രതികൾ യുവാവിനോട് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. ഇതിന് യുവാവ് വിസമ്മതിച്ചതോടെയാണ് ആക്രമണം നടന്നത്. കൈയും കാലും കെട്ടിയിട്ട ശേഷം വിവസ്ത്രനാക്കി മർദ്ദിക്കുകയായിരുന്നു. കമ്പി വടി ഉപയോഗിച്ച് കൈയ്ക്കും കാലിനും പുറത്തും അടിച്ച് പരിക്കേൽപ്പിച്ചു.

രാത്രി മുഴുവൻ തുടർച്ചയായി മർദ്ദനം ഉണ്ടായതായും പരാതിയിൽ പറയുന്നു.സാരമായി പരിക്കേറ്റ യുവാവ് എങ്ങനെയോ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് കുടുംബം വിവരം അറിയുന്നത്. തുടർന്നാണ് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആക്രമണത്തിൽ ഏർപ്പെട്ട നാല് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾക്കെതിരെ ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രതികളുടെ മുൻകാല കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനുമുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

**English Summary:**

A 23-year-old disabled youth was brutally assaulted by a four-member gang in Neyyattinkara after he refused sexual advances, police said. The accused, identified as Jithu, Ramshi, Chipputhi and a friend from Kamukincode, allegedly took the youth to an empty house, tied him up and beat him with an iron rod. They also shaved half of his moustache and hair. The victim managed to escape and informed his family. Neyyattinkara police have registered a case and launched a search for the absconding accused, who reportedly have criminal backgrounds including drug peddling cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379105/neyyattinkara-disabled-youth-attacked-gang-arrest-)