---
title: "ശിവൻകുട്ടിയുടെ കൊലപാതകം; വയോധികൻ മോശമായി പെരുമാറിയെന്ന് പെൺകുട്ടിയുടെ മൊഴി, കൊലയുടെ ദൃശ്യങ്ങൾ വീഡിയോ കോളിൽ കാണിച്ച് കാമുകൻ "
english_title: "Karuvatta Murder Case Alappuzha SP Says Gold Theft Motive Girl Involved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379103/karuvatta-murder-case-alappuzha-sp-reveals-details"
published_at: "2026-08-18T20:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83cd8219d6b_haripad-elderly-man-murder-four-teenagers-detained.jpg"
keywords: ["Shivankutty Murder", "Alappuzha Crime", "Murder Case"]
---

# ശിവൻകുട്ടിയുടെ കൊലപാതകം; വയോധികൻ മോശമായി പെരുമാറിയെന്ന് പെൺകുട്ടിയുടെ മൊഴി, കൊലയുടെ ദൃശ്യങ്ങൾ വീഡിയോ കോളിൽ കാണിച്ച് കാമുകൻ 

> **Lead Summary:** **ആലപ്പുഴ: **കരുവാറ്റയിലെ വയോധികൻ ശിവൻകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചിരുന്നുവെന്ന് ആലപ്പുഴ എസ്പി അറിയിച്ചു. ഇത് കൊലപാതകമാണെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. ബന്ധുക്കളോ അടുത്ത് അറിയുന്നവരോ ഇതിന് പിന്നിലുണ്ടെന്ന സംശയം ആദ്യം മുതൽ ഉണ്ടായിരുന്നു.

## Article Content

**ആലപ്പുഴ: **കരുവാറ്റയിലെ വയോധികൻ ശിവൻകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചിരുന്നുവെന്ന് ആലപ്പുഴ എസ്പി അറിയിച്ചു. ഇത് കൊലപാതകമാണെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. ബന്ധുക്കളോ അടുത്ത് അറിയുന്നവരോ ഇതിന് പിന്നിലുണ്ടെന്ന സംശയം ആദ്യം മുതൽ ഉണ്ടായിരുന്നു.

അന്വേഷണത്തിൽ 13 വയസുകാരിയെ ആദ്യം തന്നെ സംശയിച്ചിരുന്നതായും പിന്നീടാണ് പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി കൊല നടത്തിയതായി തെളിഞ്ഞതെന്നും എസ്പി പറഞ്ഞു. കൊലപാതകത്തിന്റെ പ്രധാന ഉദ്ദേശം വീട്ടിലെ സ്വർണ്ണവും പണവും അപഹരിക്കാനായിരുന്നു.

പ്രതികൾ ഓഗസ്റ്റ് 15ന് തന്നെ കരുവാറ്റയിൽ എത്തിയിരുന്നു. കൊലപാതകം നടന്നതും 15ന് രാത്രി തന്നെയാണ്. കൊലയുടെ ദൃശ്യങ്ങൾ വിഡിയോ കോളിൽ കാണിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വയോധികൻ തന്നോട് മോശമായി പെരുമാറിയെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പെൺകുട്ടിയുടെ നിലപാട്.

ഈ മൊഴിയും പൊലീസ് അന്വേഷിച്ചു വരികയാണ്.പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകൻ സുഹൃത്തുക്കളുമായി വീട്ടിലെത്തിയത്. കൊലപാതകത്തിന് സിനിമകളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെന്നും തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ സിനിമകളിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു. സംഭവത്തിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.

കുടുംബപ്രശ്നങ്ങൾ കുട്ടിയെ മാനസികമായി ബാധിച്ചിരുന്നതായും എസ്പി വ്യക്തമാക്കി. മോഷണം ഏറെ നാളത്തെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. മോഷ്ടിച്ച സ്വർണം കൊല്ലത്ത് വിറ്റതായാണ് വിവരം. അതിൽ ഒരു മോതിരം മാത്രമാണ് 16000 രൂപയ്ക്ക് വിറ്റത്. ബാക്കി സ്വർണം പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.

കൃത്യത്തിനു മുൻപ് ശിവൻകുട്ടി ക്രൂരമർദ്ദനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. ഇതോടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയിലായ ശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. താടിയെല്ലിനു മുകളിലേക്ക് ആഴത്തിലുള്ള പരുക്കുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

**English Summary:**

Alappuzha SP stated that the Karuvatta murder case was treated as homicide from the start with suspicion on relatives. A 13-year-old girl and her boyfriend along with friends were involved, police found. The motive was to steal gold and money. The accused reached on August 15 and committed the crime that night, even showing it on video call. The girl alleged misbehavior by the elderly man. Police said the plan was inspired by movies and stolen gold was sold in Kollam. Postmortem report says Shivankutty died due to head injuries and strangulation after being assaulted.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379103/karuvatta-murder-case-alappuzha-sp-reveals-details)