---
title: "കൊന്ന് കെട്ടിത്തൂക്കിയയോ ...? കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ, യുവതി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്"
english_title: "Bihar Nawada Woman Two Children Found Dead Police Probe Murder Or Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379059/bihar-nawada-woman-two-children-found-dead-police-probe"
published_at: "2026-08-18T13:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8419fa269e5_bihar-nawada-woman-two-children-found-dead-police-probe.jpg"
keywords: ["Bihar Death Case", "Woman death", "Children Death", "Murder", "Suicide"]
---

# കൊന്ന് കെട്ടിത്തൂക്കിയയോ ...? കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ, യുവതി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

> **Lead Summary:** **നവാഡ: ** ബിഹാറിലെ നവാഡയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിലും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ മരിച്ച നിലയിലും കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**നവാഡ: ** ബിഹാറിലെ നവാഡയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിലും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ മരിച്ച നിലയിലും കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിദ ഖാതൂൻ (32) എന്ന യുവതിയെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മക്കളായ സരിയ ഖാതൂൻ (4), സിദ്ര ഖാതൂൻ (2) എന്നിവരുടെ മൃതദേഹങ്ങളാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തിയ രീതിയിൽ സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.

നിദയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ കട്ടിലിൽ തട്ടിനിൽക്കുന്ന നിലയിലായിരുന്നു. അതിനാൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന സംശയം ശക്തമാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് കുട്ടികളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

വീടിന്റെ മുകളിലത്തെ നിലയിലെ മുറി ഏറെ നേരം പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയിലും നിദയെ തൂങ്ങിമരിച്ച നിലയിലും കണ്ടത്. നിദയുടെ ഭർത്താവ് മുഹമ്മദ് ഷാഹിദ് കഴിഞ്ഞ ഒരു വർഷമായി സൗദി അറേബ്യയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്.

ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് നിദയും മക്കളും താമസിച്ചിരുന്നത്.വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിച്ചു. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണത്തിൽ കൊലപാതക സാധ്യതയടക്കം സമഗ്രമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

**English Summary:**

In Nawada, Bihar, a 32-year-old woman Nida Khatoon was found hanging inside a room and her two daughters Sariya Khatoon, 4, and Sidra Khatoon, 2, were found dead on a bed. The incident occurred on Monday. Police said there are suspicions as parts of the woman's body were touching the bed, raising the possibility of murder. Preliminary findings suggest the children died of suffocation, but the exact cause will be known after postmortem. The woman's husband works in Saudi Arabia. Police have collected forensic evidence and launched a probe into both murder and suicide angles.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379059/bihar-nawada-woman-two-children-found-dead-police-probe)