---
title: "ചേംബറിലേക്ക് ഇരച്ചുകയറി നൂറോളം എംഎസ്എഫ് പ്രവർത്തകർ; പാനൂർ എൻഎഎം കോളജിൽ പ്രിൻസിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി, പ്രിൻസിപ്പാൾ ആശുപത്രിയിൽ"
english_title: "MSF Workers Allegedly Attack Principal At Panoor NAM College Protest Over Suspension"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379054/kannur-panoor-nam-college-msf-workers-attack-principal-protest"
published_at: "2026-08-18T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8410ff6022f_kannur-panoor-nam-college-msf-workers-attack-principal-protest.jpg"
keywords: ["Panoor NAM College", "Principal Attack", "Student Protest", "MSF Protest"]
---

# ചേംബറിലേക്ക് ഇരച്ചുകയറി നൂറോളം എംഎസ്എഫ് പ്രവർത്തകർ; പാനൂർ എൻഎഎം കോളജിൽ പ്രിൻസിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി, പ്രിൻസിപ്പാൾ ആശുപത്രിയിൽ

> **Lead Summary:** **കണ്ണൂർ: ** പാനൂർ കല്ലിക്കണ്ടി എൻഎം കോളജിൽ ചെയർമാന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ നടത്തിയ ഉപരോധത്തിനിടെ പ്രിൻസിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിൻസിപ്പാൾ എ.പി. ഷമീർ ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

**കണ്ണൂർ: ** പാനൂർ കല്ലിക്കണ്ടി എൻഎം കോളജിൽ ചെയർമാന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ നടത്തിയ ഉപരോധത്തിനിടെ പ്രിൻസിപ്പാളിനെ കൈയേറ്റം ചെയ്തതായി പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിൻസിപ്പാൾ എ.പി. ഷമീർ ആശുപത്രിയിൽ ചികിത്സ തേടി.

കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ദാനിഷിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് എംഎസ്എഫ് പ്രവർത്തകർ പ്രിൻസിപ്പാളിന്റെ ചേംബറിലേക്ക് അതിക്രമിച്ച് കയറിയത്. പെൺകുട്ടികൾ ഉൾപ്പെടെ 100ഓളം പ്രവർത്തകർ ചേംബറിൽ കയറി പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഓണാഘോഷത്തിന്റെ ഭാഗമായി ക്ലാസുകളിൽ കയറി പ്രചാരണം നടത്താനുള്ള അനുമതി നിഷേധിച്ച അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ചതിനാണ് യൂണിയൻ ചെയർമാനെ സസ്പെൻഡ് ചെയ്തതെന്ന് കോളജ് അധികൃതർ പറയുന്നു. ഈ വിഷയത്തിൽ സ്റ്റാഫ് കൗൺസിൽ കൂടി ചെയർമാനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ആലോചന നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു.

ഇതിനിടയിലാണ് തിങ്കളാഴ്ച രാവിലെ പ്രവർത്തകർ പ്രിൻസിപ്പാളിന്റെ ചേംബറിലേക്ക് അതിക്രമിച്ച് എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളജ് താത്കാലികമായി അടച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കോളജ് അധികൃതർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. കൈയേറ്റത്തിൽ പരിക്കേറ്റ പ്രിൻസിപ്പാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

English Summary:

At Panur NAM College in Kannur, MSF workers allegedly attacked Principal A.P. Shameer during a protest demanding the revocation of Union Chairman Mohammed Danish's suspension. The chairman was suspended for allegedly attempting to attack a teacher who denied permission to campaign in classrooms for Onam celebrations. Around 100 workers, including girls, entered the principal's chamber during the protest. The principal, who felt unwell, sought treatment at a hospital. College authorities said the matter was under staff council discussion. Considering the situation, the college was temporarily closed. Police complaint has been filed and further investigation is on.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379054/kannur-panoor-nam-college-msf-workers-attack-principal-protest)