---
title: "ശിവൻകുട്ടിയുടെ കൊലപാതകം; വസ്ത്രമില്ലാതെ മൃതദേഹം, കൈകളും കാലുകളും ബന്ധിച്ചനിലയിൽ; മുത്തച്ഛനെ കൊല്ലുന്നത് വീഡിയോ കോളിൽ കണ്ട് കൊച്ചുമകൾ "
english_title: "Alappuzha Karuvatta Murder Granddaughter Watched Killing On Video Call Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379011/alappuzha-karuvatta-shivankutty-murder-granddaughter-arrested"
published_at: "2026-08-18T09:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83dbd2bfe27_alappuzha-karuvatta-shivankutty-murder-granddaughter-arrested.jpg"
keywords: ["Shivankutty Murder", "Alappuzha Crime", "Gold Theft", "Murder Case"]
---

# ശിവൻകുട്ടിയുടെ കൊലപാതകം; വസ്ത്രമില്ലാതെ മൃതദേഹം, കൈകളും കാലുകളും ബന്ധിച്ചനിലയിൽ; മുത്തച്ഛനെ കൊല്ലുന്നത് വീഡിയോ കോളിൽ കണ്ട് കൊച്ചുമകൾ 

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴ കരുവാറ്റയിൽ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കൊലപാതക ദൃശ്യങ്ങൾ ശിവൻകുട്ടിയുടെ കൊച്ചുമകളായ 13കാരി വീഡിയോ കോളിൽ കണ്ടിരുന്നതായി പൊലീസ് കണ്ടെത്തി. ഐഫോൺ വാങ്ങുന്നതിനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടിൽ നിന്ന് സ്വർണം കവർന്നതെന്നും പൊലീസ് പറയുന്നു.

## Article Content

**ആലപ്പുഴ: **ആലപ്പുഴ കരുവാറ്റയിൽ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കൊലപാതക ദൃശ്യങ്ങൾ ശിവൻകുട്ടിയുടെ കൊച്ചുമകളായ 13കാരി വീഡിയോ കോളിൽ കണ്ടിരുന്നതായി പൊലീസ് കണ്ടെത്തി. ഐഫോൺ വാങ്ങുന്നതിനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടിൽ നിന്ന് സ്വർണം കവർന്നതെന്നും പൊലീസ് പറയുന്നു.

ശിവൻകുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാർത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ശിവൻകുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശിവൻകുട്ടിയുടെ ഭാര്യയും ഇവർക്കൊപ്പമുണ്ട്. ഇതോടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പരീക്ഷയുണ്ടെന്ന പേരിൽ അവിടെ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടതായി അറിയിച്ചത്. വീട് തുറക്കാൻ കഴിയുന്നില്ല, അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്.

മുത്തച്ഛൻ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ സംശയിച്ചിരുന്നില്ല. തുടർന്ന് പരീക്ഷ എഴുതാൻ സ്കൂളിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ പെരുമാറ്റത്തിൽ സംശയം തോന്നി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇത് പ്രൊഫഷണൽ കൊലപാതകമല്ലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീടിനുള്ളിൽ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസ്സിലാക്കിയത്. 67 വയസുള്ള ശിവൻകുട്ടിയുടെ മൃതദേഹം വസ്ത്രമില്ലാത്ത നിലയിലാണ് കണ്ടെത്തിയത്.

കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിൽ മുഴുവൻ മുളകുപൊടി വിതറിയ നിലയിലായിരുന്നു. വീട്ടിൽ നിന്ന് ആറ് പവൻ സ്വർണമാണ് മോഷണം പോയത്. പെൺകുട്ടിക്ക് മുത്തച്ഛനോടുള്ള വൈരാഗ്യത്തിന്റെ കാരണം വ്യക്തമല്ല. കൂട്ടുപ്രതികൾ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.

പ്രായപൂർത്തിയായ ആരുടെയെങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്വാസം മുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിലെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്ത് കയറിയത്.

**English Summary**

In the Alappuzha Karuvatta murder case, police have revealed that 13-year-old granddaughter of victim Shivankutty, 67, watched the killing on a video call. The girl and three students from Paravoor were arrested by Haripad Police. Police say the motive was to steal 6 sovereigns of gold to buy an iPhone for the girl and bikes for the students. The body was found tied up and naked with chilli powder scattered inside the house. The crime occurred when Shivankutty's wife and daughter were at Vandanam Medical College. Police are investigating if any adult assisted the juveniles.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379011/alappuzha-karuvatta-shivankutty-murder-granddaughter-arrested)