---
title: "'ഇത് നായയെ കൊന്ന കേസല്ലേ....നിസ്സാരം, എല്ലാ കേസും വരട്ടെ, നേരിടാം'; തനിക്കെതിരായ കേസിനെ പരിഹസിച്ച് തള്ളി അർജുൻ ആയങ്കി"
english_title: " Arjun Ayanki Mocks Case During Evidence Collection In Kochi, Says Its Just A Facebook Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378961/arjun-ayanki-mocks-case-evidence-collection-kochi"
published_at: "2026-08-17T19:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83191dbac22_arjun-ayanki-mocks-case-evidence-collection-kochi.jpg"
keywords: ["Arjun Ayanki", "Kothamangalam Police", "Evidence Collection", "Facebook Case"]
---

# 'ഇത് നായയെ കൊന്ന കേസല്ലേ....നിസ്സാരം, എല്ലാ കേസും വരട്ടെ, നേരിടാം'; തനിക്കെതിരായ കേസിനെ പരിഹസിച്ച് തള്ളി അർജുൻ ആയങ്കി

> **Lead Summary:** കൊച്ചി: തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് പ്രതി അർജുൻ ആയങ്കി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തേക്ക് ഇറക്കിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു അർജുൻ ആയങ്കിയുടെ പരിഹാസപൂർവ്വമായ മറുപടി.

## Article Content

കൊച്ചി: തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് പ്രതി അർജുൻ ആയങ്കി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തേക്ക് ഇറക്കിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു അർജുൻ ആയങ്കിയുടെ പരിഹാസപൂർവ്വമായ മറുപടി.

> എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് "ഇതൊരു നിസ്സാര ഫേസ്ബുക്ക് കേസാണ്. എല്ലാ കേസും വരട്ടെ, നേരിടാം" എന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം.

> തെളിവെടുപ്പിനിടെ എന്തെങ്കിലും കിട്ടിയോ എന്ന തുടർചോദ്യത്തിന് "എന്ത് കിട്ടാനാണ്. ഇത് നായയെ കൊന്ന കേസല്ലേ" എന്നും അദ്ദേഹം പരിഹസിച്ചു. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ അർജുൻ ആയങ്കിയെ എത്തിച്ചാണ് കോതമംഗലം പൊലീസ് തെളിവെടുപ്പ് നടത്തിയത്.

പ്രതി ഈ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം ഒളിവിൽ കഴിഞ്ഞതായാണ് പൊലീസിന്റെ ആരോപണം. ഈ ഫ്ലാറ്റിൽ അർജുൻ ആയങ്കിയെ സഹായിച്ചതിന് ഇസ്മൈൽ, സൗദ് എന്നീ സുഹൃത്തുക്കളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരും താമസിച്ചിരുന്ന ഈ ഫ്ലാറ്റിൽ തന്നെയാണ് അർജുൻ ആയങ്കിയും താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.ഈ ഫ്ലാറ്റിൽ നിന്ന് അടക്കം അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിൽ വെല്ലുവിളി പോസ്റ്റുകൾ പങ്കുവെച്ചിരുന്നതായും പൊലീസ് പറയുന്നു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് പ്രതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ എടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

**English Summary:**

> Arjun Ayanki mocked the case against him during evidence collection at a flat in Kadavanthra, Kochi. After the procedure, he told media it was a "trivial Facebook case" and he would face all cases. To another question he replied, "What will they get? Isn't this a dog killing case?". Kothamangalam Police brought him to the flat where, according to police, he had been hiding with friends. Police had earlier arrested Ismail and Saud for allegedly helping him. Police also stated Ayanki had posted challenge posts on social media from the same flat.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378961/arjun-ayanki-mocks-case-evidence-collection-kochi)