---
title: "ഒന്ന് ഉണ്ടാക്കി നോക്കണേ....:രുചികരവും എളുപ്പവുമായ സ്പെഷ്യൽ ഓംലറ്റ് റെസിപ്പി"
english_title: "Vegetable Masala Egg Omelette Recipe Malayalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378945/vegetable-masala-egg-omelette-recipe"
published_at: "2026-08-17T17:31:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82f852c3ada_vegetable-masala-egg-omelette-recipe.jpg"
keywords: ["Egg Omelette", "Breakfast Recipe", "Masala Omelette"]
---

# ഒന്ന് ഉണ്ടാക്കി നോക്കണേ....:രുചികരവും എളുപ്പവുമായ സ്പെഷ്യൽ ഓംലറ്റ് റെസിപ്പി

> **Lead Summary:** ചെറിയ വിശപ്പുള്ളപ്പോഴോ രാവിലെ പെട്ടെന്ന് ഒരു പ്രഭാതഭക്ഷണം തയ്യാറാക്കണമെന്നോ തോന്നുമ്പോൾ ആദ്യം മനസ്സിലേക്ക്ഓടിയെത്തുന്ന ഒന്നാണ് മുട്ട കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ. അതിൽ തന്നെ വളരെ പെട്ടെന്നും രുചികരമായും തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് സ്പെഷ്യൽ ഓംലറ്റ്. സാധാരണ ഓംലറ്റിൽ നിന്ന് വ്യത്യസ്തമായി കുറച്ച് മസാലകളും പച്ചക്കറികളും കൂടി ചേർക്കുമ്പോൾ ഇതിന്റെ രുചി ഇരട്ടിക്കുന്നു. ദിവസേനയുള്ള ഭക്ഷണക്രമത്തിന് നല്ലൊരു മാറ്റം നൽകാൻ ഈ സ്പെഷ്യൽ റെസിപ്പി തീർച്ചയായും സഹായിക്കും.

## Article Content

ചെറിയ വിശപ്പുള്ളപ്പോഴോ രാവിലെ പെട്ടെന്ന് ഒരു പ്രഭാതഭക്ഷണം തയ്യാറാക്കണമെന്നോ തോന്നുമ്പോൾ ആദ്യം മനസ്സിലേക്ക്ഓടിയെത്തുന്ന ഒന്നാണ് മുട്ട കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ. അതിൽ തന്നെ വളരെ പെട്ടെന്നും രുചികരമായും തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് സ്പെഷ്യൽ ഓംലറ്റ്. സാധാരണ ഓംലറ്റിൽ നിന്ന് വ്യത്യസ്തമായി കുറച്ച് മസാലകളും പച്ചക്കറികളും കൂടി ചേർക്കുമ്പോൾ ഇതിന്റെ രുചി ഇരട്ടിക്കുന്നു. ദിവസേനയുള്ള ഭക്ഷണക്രമത്തിന് നല്ലൊരു മാറ്റം നൽകാൻ ഈ സ്പെഷ്യൽ റെസിപ്പി തീർച്ചയായും സഹായിക്കും.

ആവശ്യമായ ചേരുവകൾ

മുട്ട - 2 എണ്ണം

സവാള - 1 എണ്ണം (പൊടിയായി അരിഞ്ഞത്)

പച്ചമുളക് - 2 എണ്ണം (പൊടിയായി അരിഞ്ഞത്)

ഇഞ്ചി - ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്)

വെളുത്തുള്ളി - 2 അല്ലി (പൊടിയായി അരിഞ്ഞത്)

തക്കാളി - പകുതി (കുറച്ചുകൂടി രുചിക്ക്, ചെറിയ കഷ്ണങ്ങളാക്കിയത് - ഓപ്ഷണൽ)

മഞ്ഞൾപ്പൊടി - ഒരു നുള്ള്

കുരുമുളകുപൊടി - അര ടീസ്പൂൺ

ഗരംമസാല - കാൽ ടീസ്പൂൺ (സ്പെഷ്യൽ രുചിക്ക്)

മല്ലിയില - ആവശ്യത്തിന് (പൊടിയായി അരിഞ്ഞത്)

വെളിച്ചെണ്ണ അല്ലെങ്കിൽ ബട്ടർ - ആവശ്യത്തിന്

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് അരിഞ്ഞുവെച്ച സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, മല്ലിയില എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി മിശ്രിതമാക്കുക .

 ഇനി ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക.മുട്ടയിലേക്കു മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് ഫോർക്ക് (Fork) ഉപയോഗിച്ച് പതഞ്ഞുപൊന്തുവോളം നന്നായി അടിച്ചുയോജിപ്പിക്കുക.

ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായ ശേഷം കുറച്ച് വെളിച്ചെണ്ണയോ ബട്ടറോ പുരട്ടുക.തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടക്കൂട്ടിൽ പകുതി ഭാഗം ഒഴിച്ച് പാനിൽ ചുറ്റിച്ചു കൊടുക്കുക. തീ മീഡിയം ഫ്ലെയിമിൽ വെക്കുക.

 അടിഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു സ്പാച്ചുല ഉപയോഗിച്ച് ഓംലറ്റ് പതുക്കെ മറിച്ചിടുക. മറുഭാഗവും ഗോൾഡൻ കളറായി മൊരിഞ്ഞ ശേഷം പാനിൽ നിന്ന് മാറ്റാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378945/vegetable-masala-egg-omelette-recipe)