---
title: "ശരിയായ ഉറക്കം കിട്ടിയില്ലെങ്കിൽ: ആരോഗ്യത്തെ ബാധിക്കുന്ന ഗൗരവമേറിയ പ്രശ്നങ്ങൾ!"
english_title: "Lack Of Sleep Health Effects Concentration Immunity Mood Swings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378942/lack-of-sleep-health-problems-effects-body-mind"
published_at: "2026-08-17T17:14:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82f43a6136e_lack-of-sleep-health-problems-effects-body-mind.jpg"
keywords: ["Sleep", "Health", "Immunity", "Mental Health"]
---

# ശരിയായ ഉറക്കം കിട്ടിയില്ലെങ്കിൽ: ആരോഗ്യത്തെ ബാധിക്കുന്ന ഗൗരവമേറിയ പ്രശ്നങ്ങൾ!

> **Lead Summary:** **** നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനും മാനസിക ഉല്ലാസത്തിനും കൃത്യമായ ഉറക്കം അത്യന്താപേക്ഷിതമാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലർക്കും ആവശ്യത്തിന് ഉറക്കം ലഭിക്കാറില്ല. ഇത് നിത്യജീവിതത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

## Article Content

**** നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനും മാനസിക ഉല്ലാസത്തിനും കൃത്യമായ ഉറക്കം അത്യന്താപേക്ഷിതമാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലർക്കും ആവശ്യത്തിന് ഉറക്കം ലഭിക്കാറില്ല. ഇത് നിത്യജീവിതത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

*ആരോഗ്യം: ശരിയായ ഉറക്കം ലഭിക്കാത്തത് നമ്മുടെ ശരീരത്തെയും മനസ്സിനെയും സാരമായി ബാധിക്കും. ഇത് നിത്യജീവിതത്തെയും മൊത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി മാറ്റും.*

*ശാരീരികവും മാനസികവുമായ ക്ഷീണം: ശരീരത്തിന് ആവശ്യമായ വിശ്രമം കിട്ടാത്തതിനാൽ എപ്പോഴും ഉന്മേഷക്കുറവും തളർച്ചയും അനുഭവപ്പെടാം. ദിവസം മുഴുവൻ സജീവമായി ഇരിക്കാൻ ബുദ്ധിമുട്ടുണ്ടാകും.*

*ഏകാഗ്രതക്കുറവ്: ഉറക്കുറവ് ഓർമ്മശക്തി കുറയ്ക്കും. പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാം.*

*മാനസികാവസ്ഥയിലെ മാറ്റങ്ങൾ: ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം വരിക, ഉത്കണ്ഠ, വിഷാദം, പെട്ടെന്നുള്ള മൂഡ് സ്വിങ്സ് എന്നിവയ്ക്ക് കാരണമാകും.*

*രോഗപ്രതിരോധശേഷി കുറയുക: ആവശ്യത്തിന് ഉറങ്ങാത്തത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും. ഇത് അണുബാധകൾ പെട്ടെന്ന് പിടിപെടാൻ ഇടയാക്കും.*

*തലവേദനയും മറ്റ് അസ്വസ്ഥതകളും: തുടർച്ചയായ ഉറക്കമില്ലായ്മ കഠിനമായ തലവേദനയ്ക്കും കണ്ണുകൾക്ക് ആയാസത്തിനും കാരണമാകും.ആരോഗ്യകരമായ ജീവിതത്തിന് ദിവസവും 7-8 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം നിർബന്ധമാണ്. ഉറക്കസംബന്ധമായ പ്രശ്നങ്ങൾ തുടർന്നാൽ ഡോക്ടറുടെ ഉപദേശം തേടുന്നതും നല്ലതാണ്.*

English Summary:

Lack of proper sleep can severely impact both body and mind. It leads to fatigue, poor concentration, mood swings, anxiety, and weakened immunity. Chronic sleep deprivation can also cause frequent headaches and eye strain. Experts recommend 7-8 hours of quality sleep daily for overall health.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378942/lack-of-sleep-health-problems-effects-body-mind)