---
title: " കണ്ടാൽ തന്നെ പേടിയാകും...! നാദാപുരം വളയത്ത് കള്ളൂണിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി"
english_title: "Vayalam Giant Python Caught After Swallowing Chicken Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378939/vayalam-giant-python-caught-swallowed-chicken"
published_at: "2026-08-17T16:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82ef7cb4470_vayalam-giant-python-caught-swallowed-chicken.jpg"
keywords: ["Python", "Kozhikode", "Forest Department", "Snake Rescue"]
---

#  കണ്ടാൽ തന്നെ പേടിയാകും...! നാദാപുരം വളയത്ത് കള്ളൂണിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **കോഴിക്കോട് : ** നാദാപുരം വളയത്ത് കള്ളൂണിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. വളയം പൂവ്വംവയൽ ജീഷ്ണു പ്രണോയ് നഗറിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട് : ** നാദാപുരം വളയത്ത് കള്ളൂണിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. വളയം പൂവ്വംവയൽ ജീഷ്ണു പ്രണോയ് നഗറിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എം.പി. നിജേഷ് സ്ഥലത്തെത്തിയാണ് പാമ്പിനെ സാഹസികമായി പിടികൂടിയത്. പിടികൂടിയ സമയത്ത് ഈ കൂറ്റൻ പെരുമ്പാമ്പ് ഒരു കാളൂണിയെ പൂർണ്ണമായി വിഴുങ്ങിയ നിലയിലായിരുന്നു.

പ്രദേശത്ത് നിരവധി ദിവസങ്ങളായി പെരുമ്പാമ്പിന്റെ സാന്നിധ്യമുണ്ടായിരുന്നു.പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. നാട്ടിലെ ജനവാസ മേഖലകളിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിർദ്ദേശിച്ചു.

English Summary:

A giant python that had swallowed a chicken was caught from Puvvamvayal Jeeshna Pranoy Nagar in Vayalam. Local resident M.P. Nijesh captured the snake following information from residents. The python was later handed over to Forest Department officials. Authorities have urged people to be cautious as snake sightings increase in residential areas.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378939/vayalam-giant-python-caught-swallowed-chicken)