---
title: "അങ്ങനെയങ്ങ് പോയല്ലോ....! മെഡിക്കൽ പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് ഓടാൻ ശ്രമം; കഞ്ചാവ് കേസ് പ്രതിയെ വളഞ്ഞിട്ടു പിടിച്ച്  പൊലീസ് "
english_title: "Cherthala Ganja Accused Tried To Escape From Hospital Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378933/cherthala-hospital-escape-attempt-ganja-accused-arrested"
published_at: "2026-08-17T16:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82e89a1f73a_cherthala-hospital-escape-attempt-ganja-accused-arrested.jpg"
keywords: ["Ganja Case", "Police Arrest", "Hospital Escape", "Alappuzha Crime"]
---

# അങ്ങനെയങ്ങ് പോയല്ലോ....! മെഡിക്കൽ പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് ഓടാൻ ശ്രമം; കഞ്ചാവ് കേസ് പ്രതിയെ വളഞ്ഞിട്ടു പിടിച്ച്  പൊലീസ് 

> **Lead Summary:** **ചേർത്തല: ** രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.അരിക്കുഴ ചക്കാലയിൽ സ്വദേശി ശ്രീകാന്ത് ആണ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.

## Article Content

**ചേർത്തല: ** രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.അരിക്കുഴ ചക്കാലയിൽ സ്വദേശി ശ്രീകാന്ത് ആണ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.

ശനിയാഴ്ച അരീപ്പറമ്പ് ഇ.കെ കവലയ്ക്ക് സമീപം വച്ച് അർത്തുങ്കൽ പൊലീസാണ് ശ്രീകാന്തിനെ 2 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് 5.30-ഓടെ മെഡിക്കൽ പരിശോധനയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചതായിരുന്നു.

പരിശോധനയ്ക്കിടെ പെട്ടെന്ന് പുറത്തേക്ക് ഓടിയ പ്രതിയെ, ഒപ്പമുണ്ടായിരുന്ന പൊലീസുകാരും ആശുപത്രിയിലുണ്ടായിരുന്നവരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് ചേർത്തല പൊലീസ് പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് കടത്ത്, രക്ഷപ്പെടാൻ ശ്രമം എന്നീ കേസുകളിൽ ശ്രീകാന്തിനെ ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

Sreekanth, 25, arrested with 2 kg of ganja in Cherthala, attempted to escape from Taluk Hospital during a medical examination on Sunday. Police and locals chased and caught him. A new case was registered for attempting to escape custody. He was later produced before Cherthala Magistrate Court and remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378933/cherthala-hospital-escape-attempt-ganja-accused-arrested)