---
title: "ഓണക്കോടിക്ക് ഏത് കമ്മലാണ് അനുയോജ്യം? ബ്ലൗസ് കളറിനനുസരിച്ച് ട്രെൻഡി ചോയ്സുകൾ"
english_title: "Onam Blouse Earring Matching Tips Traditional Kerala Look"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378932/onam-blouse-earring-matching-tips-traditional-look"
published_at: "2026-08-17T15:42:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82dfff84371_onam-blouse-earring-matching-tips-traditional-look.jpg"
keywords: ["Onam", "Kerala Traditional", "Fashion Tips", "Onam Earring"]
---

# ഓണക്കോടിക്ക് ഏത് കമ്മലാണ് അനുയോജ്യം? ബ്ലൗസ് കളറിനനുസരിച്ച് ട്രെൻഡി ചോയ്സുകൾ

> **Lead Summary:** ** **ഓണക്കാലത്ത് ഓരോ വസ്ത്രധാരണവും ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നത് ആഘോഷങ്ങളുടെ മാറ്റു കൂട്ടും. പ്രത്യേകിച്ച് സാരിയുടെയോ മുണ്ടിന്റെയോ കൂടെ ധരിക്കുന്ന ബ്ലൗസിന്റെ നിറത്തിന് അനുയോജ്യമായ ആഭരണങ്ങൾ ധരിക്കുന്നത് മൊത്തത്തിലുള്ള ലുക്കിനെ മനോഹരമാക്കും.

## Article Content

** **ഓണക്കാലത്ത് ഓരോ വസ്ത്രധാരണവും ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നത് ആഘോഷങ്ങളുടെ മാറ്റു കൂട്ടും. പ്രത്യേകിച്ച് സാരിയുടെയോ മുണ്ടിന്റെയോ കൂടെ ധരിക്കുന്ന ബ്ലൗസിന്റെ നിറത്തിന് അനുയോജ്യമായ ആഭരണങ്ങൾ ധരിക്കുന്നത് മൊത്തത്തിലുള്ള ലുക്കിനെ മനോഹരമാക്കും.

ഓണക്കോടിയുടെ ഭംഗി ഇരട്ടിപ്പിക്കാനും, പരമ്പരാഗത വേഷത്തിൽ കൂടുതൽ തിളങ്ങി നിൽക്കാനും ബ്ലൗസ് കളറിന് ചേരുന്ന കമ്മലുകൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ചുവപ്പ്, പച്ച, മെറൂൺ തുടങ്ങിയ കടും നിറങ്ങളിലുള്ള ബ്ലൗസ് ആണ് ധരിക്കുന്നതെങ്കിൽ, വസ്ത്രത്തിന് അനുയോജ്യമായ കോൺട്രാസ്റ്റ് കമ്മലുകൾ തിരഞ്ഞെടുക്കാം. ഓണത്തിന് ബ്ലൗസിന്റെ കളറിന് അനുസരിച്ച് ചേരുന്ന കമ്മലുകൾ തിരഞ്ഞെടുക്കാൻ ചില മികച്ച ആശയങ്ങൾ താഴെ നൽകുന്നു:

ഗോൾഡൻ/മാറ്റ് ഫിനിഷ് കമ്മലുകൾ: ഓണക്കോടിയിലെ വെള്ളയോ കാസവയോ ആയ മുണ്ട്/സാരിക്ക് എപ്പോഴും ഗോൾഡൻ നിറത്തിലുള്ള കമ്മലുകൾ മികച്ചൊരു ചോയ്സ് ആണ്. മാറ്റ് ഫിനിഷ്. അല്ലെങ്കിൽ ആന്റിക് ഗോൾഡ് കമ്മലുകൾ ബ്ലൗസിന്റെ ഏത് കളറിനും ഇണങ്ങും.

കോൺട്രാസ്റ്റ് കളർ : പച്ച, മെറൂൺ, മജന്ത തുടങ്ങിയ കടും നിറങ്ങളിലുള്ള ബ്ലൗസ് ആണ് ധരിക്കുന്നതെങ്കിൽ, ആ കളറിലുള്ള സ്റ്റോണുകളോ മീനാകാരി വർക്കുകളോ ഉള്ള കമ്മലുകൾ തിരഞ്ഞെടുക്കാം. ഇത് ബ്ലൗസിനും സാന്ത്വനം നൽകും.

ത്രെഡ് / സിൽക്ക് തീയേർഡ് കമ്മലുകൾ: ബ്ലൗസിന്റെ എംബ്രോയ്ഡറി വർക്കിന് അനുയോജ്യമായ സിൽക്ക് ത്രെഡ് കമ്മലുകൾ അല്ലെങ്കിൽ സ്റ്റോൺ വെച്ച ജിമിക്കികൾ ധരിക്കുന്നത് ട്രെൻഡി ലുക്ക് തരും.

പേൾ (മുത്ത്) വർക്ക് കമ്മലുകൾ: വെള്ളയോ ക്രീമോ ആയ ബ്ലൗസിനൊപ്പം മുത്തുകൾ പതിപ്പിച്ച കമ്മലുകൾ ധരിക്കുന്നത് കൂടുതൽ ക്ലാസിക് ലുക്ക് നൽകും.

English Summary:

Choose earrings that match your Onam blouse color to enhance your traditional look. Golden or antique matte earrings pair well with white and kasavu sarees or mundus. For dark blouses in green, maroon or magenta, opt for stone or meenakari earrings in the same shade. Silk thread and stone jhumkas complement embroidered blouses, while pearl earrings add a classic touch to white or cream blouses this Onam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378932/onam-blouse-earring-matching-tips-traditional-look)