---
title: "യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്...; സഹപ്രവർത്തകന്റെ വാഹനം കണ്ട് കൈ കാണിച്ചു; ബൈക്ക് തെന്നിമാറി ടിപ്പറിനടിയിലേക്ക് വീണു, യുവാവിന്  ദാരുണാന്ത്യം "
english_title: "Kerala Road Accident Tipper Runs Over Biker Arun Killed Venjaramoodu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378881/thiruvananthapuram-panavoor-tippler-accident-biker-died"
published_at: "2026-08-17T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a829ebbc0e52_thiruvananthapuram-panavoor-tippler-accident-biker-died.jpg"
keywords: ["Road Accident", "Bike Accident"]
---

# യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്...; സഹപ്രവർത്തകന്റെ വാഹനം കണ്ട് കൈ കാണിച്ചു; ബൈക്ക് തെന്നിമാറി ടിപ്പറിനടിയിലേക്ക് വീണു, യുവാവിന്  ദാരുണാന്ത്യം 

> **Lead Summary:** **തിരുവനന്തപുരം: ** പനവൂരിൽ ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കല്ലറ സ്വദേശി അരുൺ ആണ് അപകടത്തിൽ മരിച്ചത്. പനവൂർ - ചുള്ളാളത്ത് ഇന്ന് രാവിലെ 6:45-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു അരുൺ.

## Article Content

**തിരുവനന്തപുരം: ** പനവൂരിൽ ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കല്ലറ സ്വദേശി അരുൺ ആണ് അപകടത്തിൽ മരിച്ചത്. പനവൂർ - ചുള്ളാളത്ത് ഇന്ന് രാവിലെ 6:45-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു അരുൺ.

ചുള്ളാളത്ത് വെച്ച് തന്റെ പരിചയക്കാരനായ ടിപ്പർ ഡ്രൈവറെ കണ്ട അരുൺ വാഹനം നിർത്താൻ കൈ കാണിച്ചിരുന്നു. ഈ സമയം നിയന്ത്രണം വിട്ട ബൈക്ക് തെന്നി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ടിപ്പറിന്റെ പിൻചക്രം അരുണിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

അപകടത്തിന് ഇരയായ അരുണും ടിപ്പർ ഡ്രൈവറും ഒരേ ക്വാറിയിലെ ഡ്രൈവർമാരാണ്. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

A 34-year-old bike rider named Arun from Kallara died after a tipper ran over his head in Panavoor-Chullalath, Thiruvananthapuram. The accident occurred today at 6.45 AM while he was going to work. Arun reportedly waved at the tipper driver when his bike skidded and fell under the vehicle. Both the victim and the tipper driver work for the same quarry. Venjaramoodu police have registered a case.

English Summary:

A 34-year-old bike rider named Arun from Kallara died after a tipper ran over his head in Panavoor-Chullalath, Thiruvananthapuram. The accident occurred today at 6.45 AM while he was going to work. Arun reportedly waved at the tipper driver when his bike skidded and fell under the vehicle. Both the victim and the tipper driver work for the same quarry. Venjaramoodu police have registered a case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378881/thiruvananthapuram-panavoor-tippler-accident-biker-died)