---
title: "ഓണവും കല്യാണ സീസണും വരുന്നു...! സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്, ഇന്നത്തെ നിരക്കറിയാം"
english_title: "Gold Price In Kerala Today: 22 Carat Gold Rate Rises To Rs 1,14,160 Per Pavan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378879/kerala-gold-price-august-17-2026"
published_at: "2026-08-17T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8299468d534_kerala-gold-price-august-17-2026.jpg"
keywords: ["Gold Price Kerala", "Silver Price", "Gold Rate Today", "Kerala Gold"]
---

# ഓണവും കല്യാണ സീസണും വരുന്നു...! സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്, ഇന്നത്തെ നിരക്കറിയാം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയോളവും കൂടി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയോളവും കൂടി.

ഇതോടെ ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,270 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയുമായി ഉയർന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായിരുന്നു.

ആ നിരക്കിനെ അപേക്ഷിച്ചാണ് ഇന്ന് വില വർധിച്ചത്.അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് നിരക്ക്.

**കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ:**

ഓഗസ്റ്റ് 17: 1,14,160 രൂപ

ഓഗസ്റ്റ് 16: 1,13,760 രൂപ

ഓഗസ്റ്റ് 15: 1,13,760 രൂപ

ഓഗസ്റ്റ് 14: രാവിലെ 1,12,120 രൂപ | വൈകീട്ട് 1,13,240 രൂപ

ഓഗസ്റ്റ് 13: രാവിലെ 1,13,760 രൂപ | ഉച്ചയ്ക്ക് 1,12,640 രൂപ

ഓഗസ്റ്റ് 12: 1,13,560 രൂപ

ഓഗസ്റ്റ് 11: രാവിലെ 1,13,760 രൂപ | വൈകീട്ട് 1,12,800 രൂപ

ഓഗസ്റ്റ് 10: 1,11,440 രൂപ

ഓഗസ്റ്റ് 9: 1,11,720 രൂപ

ഓഗസ്റ്റ് 8: 1,11,720 രൂപ

ഓഗസ്റ്റ് 7: 1,09,920 രൂപആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളും ഡോളറിന്റെ നിരക്കും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. വിവാഹ സീസൺ അടുക്കുന്നതിനാൽ സ്വർണത്തിന് ഡിമാൻഡ് കൂടുന്നതും വിലയിലെ വർധനവിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

എന്നിരുന്നാലും ദിവസേന നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതായി വിപണി സ്രോതസുകൾ അറിയിച്ചു.

**English Summary:**

Gold prices in Kerala rose on August 17. 22-carat gold increased by Rs 50 per gram and about Rs 400 per pavan. The rate is now Rs 12,270 per gram and Rs 1,14,160 per pavan. Last Saturday, the rate was Rs 14,220 per gram and Rs 1,13,760 per pavan. Silver price remained unchanged at Rs 250 per gram and Rs 2,500 for 10 grams. The 10-day trend shows gold rates fluctuating between Rs 1,09,920 and Rs 1,14,160 per pavan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378879/kerala-gold-price-august-17-2026)