---
title: "ഓണത്തിന് ഇറക്കിയതാണോ? പാലക്കാട് ഒരു കോടിയുടെ  എംഡിഎംഎ സ്റ്റോക്കുമായി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ വലയിൽ"
english_title: "Palakkad MDMA Seizure 1 Kg Drugs Couple Arrested Kerala Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378870/palakkad-mdma-seizure-1kg-drugs-3-arrested"
published_at: "2026-08-17T10:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a828f6411c42_palakkad-mdma-seizure-1kg-drugs-3-arrested.jpg"
keywords: ["Palakkad", "MDMA", "Drug Seizure", "Kerala Police"]
---

# ഓണത്തിന് ഇറക്കിയതാണോ? പാലക്കാട് ഒരു കോടിയുടെ  എംഡിഎംഎ സ്റ്റോക്കുമായി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ വലയിൽ

> **Lead Summary:** **പാലക്കാട്: **പാലക്കാട് ഒലവക്കോട്ട് ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. ഒലവക്കോട്ടു വെച്ച് പിടിയിലായ പ്രതികളിൽ ദമ്പതികളും ഉൾപ്പെടുന്നു. എംഡിഎംഎയ്ക്ക് പുറമേ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയ മാരക ലഹരിവസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

## Article Content

**പാലക്കാട്: **പാലക്കാട് ഒലവക്കോട്ട് ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. ഒലവക്കോട്ടു വെച്ച് പിടിയിലായ പ്രതികളിൽ ദമ്പതികളും ഉൾപ്പെടുന്നു. എംഡിഎംഎയ്ക്ക് പുറമേ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയ മാരക ലഹരിവസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, അസറുദീന്റെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഏകദേശം ഒരു കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

വരുന്ന ഓണക്കാലത്തെ സ്പെഷ്യൽ വിപണി ലക്ഷ്യമിട്ടാണ് പ്രതികൾ കേരളത്തിലേക്ക് ഇത്രയധികം മാരക ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ബെംഗളൂരുവിൽ നിന്നും തമിഴ്‌നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു ഇവരുടെ ലഹരിക്കടത്ത്.

പിടിയിലായവർ സ്ഥിരം ലഹരിക്കടത്തുകാരാണെന്നും, ഇവർക്ക് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

English Summary:

Palakkad police seized 1 kg of MDMA worth around Rs 1 crore along with cocaine, hybrid ganja and LSD stamps from three people, including a woman, at Ollavakkode. The arrested are Mohammed Nisin from Kanjirappally, Azharudheen from Vengara and his wife Beefathima from Mangalore. Police said the drugs were brought from Bengaluru in a rented Innova car from Tamil Nadu for special Onam season sales. The accused are habitual drug traffickers and police suspect a larger racket behind them.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378870/palakkad-mdma-seizure-1kg-drugs-3-arrested)