---
title: "നാടിനെ കണ്ണീരിലാഴ്ത്തി ബിലാലിന്റെ മരണം; കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Kollam Karunagappally Missing Class 7 Student Bilal Body Found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378857/kollam-karunagappally-missing-student-bilal-body-found"
published_at: "2026-08-17T08:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a827fba72cca_kollam-karunagappally-missing-student-bilal-body-found.jpg"
keywords: ["Karunagappally", "Missing Student"]
---

# നാടിനെ കണ്ണീരിലാഴ്ത്തി ബിലാലിന്റെ മരണം; കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൊല്ലം: ** കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. രണ്ടു ദിവസമായി കുട്ടിക്കായി നടത്തിവന്ന വ്യാപകമായ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കൊല്ലം: ** കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. രണ്ടു ദിവസമായി കുട്ടിക്കായി നടത്തിവന്ന വ്യാപകമായ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ് - ഷെമീമ ദമ്പതികളുടെ മകനാണ് മരിച്ച ബിലാൽ. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഫുട്‌ബോൾ കളിക്കുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു കുട്ടി.

വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് ബിലാലിന്റെ സൈക്കിളും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ വിവരം അറിയിച്ചു.

പൊലീസിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി കന്നേലി കായലിൽ പരിശോധന ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് കൊല്ലത്തുനിന്നുള്ള സ്‌കൂബാ ടീമും മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ ഊർജിത തിരച്ചിലിലാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

English Summary:

The body of 12-year-old Bilal, a Class 7 student from Padannayarkulangara South in Karunagappally, Kollam, who went missing on Saturday, was found under the Kothumukku bridge on Monday. Bilal had left home to play football. His cycle and slippers were later found near the Kannetti Kayal boat pavilion, prompting a two-day search by police, fire force, and scuba team. Bilal was a student at Padannayarkulangara South Government Welfare UP School. The body has been shifted to hospital for formalities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378857/kollam-karunagappally-missing-student-bilal-body-found)