---
title: "‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’ - രമേശ് ചെന്നിത്തല"
english_title: "Chennithala Says Strict Action Against Drugs During Onam Season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378855/kerala-onam-drug-checking-ramesh-chennithala"
published_at: "2026-08-17T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82789257f75_kerala-onam-drug-checking-ramesh-chennithala.jpg"
keywords: ["Ramesh Chennithala", "Onam", "Drug Enforcement", "Kerala Police", "Drug Checking"]
---

# ‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’ - രമേശ് ചെന്നിത്തല

> **Lead Summary:** ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.

## Article Content

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.

തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

എസ്ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ് എച്ച് ഒ മാരുടെ മാറ്റത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 

വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. കാലടി സർവകലാശാലയിൽ നടന്നത് പ്രാകൃത നടപടിയാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. സംഭവത്തിൽ തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതാണ് കാലടി സർവകലാശാലയിൽ നടന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടിയെ സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് മന്ത്രിയുടെ നിലപാട്.

**English Summary:**

Home Minister Ramesh Chennithala said drugs and cannabis would not be allowed to circulate during the Onam season. He said action would be taken against police officers who fail to conduct drug inspections as part of Thoofan. More cases are being registered as part of the initiative, and strong inspections will be carried out during Onam, he said. The process of assigning charge to SIs will be completed within two days, while there is no confusion over the transfer of SHOs, the minister added. Responding to the incident involving a symbolic funeral bier against a Vice Chancellor at Kalady University, Chennithala called it a primitive act and said strict action would be taken against those responsible.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378855/kerala-onam-drug-checking-ramesh-chennithala)