---
title: "അതിദാരുണം...! കോഴിക്കോട് മദ്യലഹരിയിലായിരുന്ന മകന്റെ അടിയേറ്റ് പിതാവ് മരിച്ചു "
english_title: "Velliparamba Man Dies After Alleged Assault by Son; Son Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378853/kozhikode-velliparamba-father-dies-after-son-assault-son-arrested"
published_at: "2026-08-17T07:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a826efcc65a6_kozhikode-velliparamba-father-dies-after-son-assault-son-arrested.jpg"
keywords: ["Crime News", "Kozhikode Crime News", "Murder", "Kerala Crime"]
---

# അതിദാരുണം...! കോഴിക്കോട് മദ്യലഹരിയിലായിരുന്ന മകന്റെ അടിയേറ്റ് പിതാവ് മരിച്ചു 

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ച സംഭവത്തിൽ മകൻ അഭിരാമിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മക്കിനിയാട്ട് ശശിധരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45ഓടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

## Article Content

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ച സംഭവത്തിൽ മകൻ അഭിരാമിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മക്കിനിയാട്ട് ശശിധരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45ഓടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന അഭിരാം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിലപാട്. ഇതിനിടെ ശശിധരന്റെ തലയ്ക്ക് അഭിരാം അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പരിക്കേറ്റ ശശിധരനെ സമീപവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അഭിരാമിനെ അറസ്റ്റ് ചെയ്തു. നിലവിൽ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അഭിരാം ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു. സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന അഭിരാം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിലപാട്.

ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ശശിധരന് നേരെ ആക്രമണമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 

English Summary:

Kozhikode: A 66-year-old man, Makkinniyatt Shashidharan, died after allegedly being assaulted by his son in Velliparamba, Kozhikode. Medical College Police arrested his son Abhiram in connection with the incident. According to police, the incident occurred around 1:45 am today after Abhiram, who allegedly regularly returned home intoxicated, created problems at home. Police said Abhiram allegedly struck Shashidharan on the head. Neighbours took the injured man to hospital, but he could not be saved. Police are currently questioning Abhiram. Police also said he is addicted to intoxicants. The body will be handed over to relatives after post-mortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378853/kozhikode-velliparamba-father-dies-after-son-assault-son-arrested)