---
title: "സീറ്റിനെച്ചൊല്ലിയുള്ള തർക്കം; വസ്ത്രം അഴിച്ച് ബ്ലേഡ്‌കൊണ്ട് ആക്രമിച്ച് യുവതി, ആർപിഎഫ് ഉദ്യോഗസ്ഥയ്ക്കും ടിക്കറ്റ് ചെക്കറിനും പരിക്ക് "
english_title: "Model Booked for Alleged Blade Attack on RPF Officer and Ticket Checker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378852/mumbai-model-booked-alleged-blade-attack-rpf-ticket-checker"
published_at: "2026-08-17T07:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82698a1b76d_mumbai-model-booked-alleged-blade-attack-rpf-ticket-checker.jpg"
keywords: ["Railway Police", "RPF", "Women Attack", "Crime News"]
---

# സീറ്റിനെച്ചൊല്ലിയുള്ള തർക്കം; വസ്ത്രം അഴിച്ച് ബ്ലേഡ്‌കൊണ്ട് ആക്രമിച്ച് യുവതി, ആർപിഎഫ് ഉദ്യോഗസ്ഥയ്ക്കും ടിക്കറ്റ് ചെക്കറിനും പരിക്ക് 

> **Lead Summary:** മുംബയ്: ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി ​ക്കെതിരെയാണ് ബൊറിവലി റെയിൽവേ പൊലീസ് കേസെടുത്തത്.

## Article Content

മുംബയ്: ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി ​ക്കെതിരെയാണ് ബൊറിവലി റെയിൽവേ പൊലീസ് കേസെടുത്തത്.

ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്‌സ്‌പ്രസിൽ സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികർ പൊലീസിനോട് പറഞ്ഞത്.

യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് ചെക്കറെയും വിവരമറിയിച്ചു.

ഇവർ സ്ഥലത്തെത്തി ഇടപെട്ടതോടെ തർക്കം രൂക്ഷമായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റേസർ ബ്ലേഡ് ഉപയോഗിച്ച് ആർപിഎഫ് ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറിനെയും ആക്രമിക്കുകയും സ്വയം പരിക്കേൽപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

സംഘർഷത്തിനിടെ മൊബൈൽ ഫോണുകളും കണ്ണടകളും യുവതി തകർത്തതായും ആർപിഎഫിന്റെ പരാതിയിൽ പറയുന്നു. ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ റെയിൽവെ പൊലീസിന് കൈമാറി.

 ബൊറിവലി റെയിൽവെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് യുവതിക്ക് ജാമ്യം അനുവദിച്ചു.

**English Summary:**

Mumbai: A case has been registered against 31-year-old Thane-based model Soham Banerjee over an alleged blade attack on an RPF officer and a ticket checker during a dispute over a train seat. According to police, the incident occurred on August 12 while Banerjee was travelling to Surat on the Bandra-Ganganagar Aravali Express. Co-passengers told police that she was upset after not getting a ticket in the AC coach. A passenger reportedly asked her to move from a reserved seat, but she refused. Police said the dispute escalated after the RPF and ticket checker intervened. The complaint alleges that Banerjee removed her clothes, attacked the RPF officer and ticket checker with a razor blade, injured herself, and damaged mobile phones and spectacles. She was handed over to railway police at the next station. Borivali Railway Police registered the case on August 13, and she was later granted bail.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378852/mumbai-model-booked-alleged-blade-attack-rpf-ticket-checker)