---
title: "'കണ്ണൂർ വരെ പോയി ഊണ്‌ കഴിച്ച്‌ മടങ്ങി, ചുമ്മാ ഒരു ടൈം പാസ്‌, ആരുമൊന്ന് ചോദിച്ചേക്കരുതേ…'; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര പരിഹസിച്ച് വി.കെ. സനോജ്"
english_title: "DYFI's VK Sanoj Mocks VD Satheesan Over Helicopter Trip To Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378823/vk-sanoj-mocks-vd-satheesan-helicopter-trip"
published_at: "2026-08-16T19:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81cb805e678_vk-sanoj-mocks-vd-satheesan-helicopter-trip.jpg"
keywords: ["VK Sanoj", "VD Satheesan", "Helicopter", "CM Helicopter"]
---

# 'കണ്ണൂർ വരെ പോയി ഊണ്‌ കഴിച്ച്‌ മടങ്ങി, ചുമ്മാ ഒരു ടൈം പാസ്‌, ആരുമൊന്ന് ചോദിച്ചേക്കരുതേ…'; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര പരിഹസിച്ച് വി.കെ. സനോജ്

> **Lead Summary:** **കൊച്ചി: ** പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ രംഗത്തെത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. കർണാടകയിലെ കൂർഗിലേക്ക് കല്യാണത്തിന് പോകാനാണ് ഹെലികോപ്റ്ററിൽ പറന്നതെന്നായിരുന്നു വി.ഡി. സതീശൻ പറഞ്ഞതെന്നും എന്നാൽ കൂർഗിലേക്ക് പോകാതെ കണ്ണൂരിൽ ഇറങ്ങി ഭക്ഷണം കഴിച്ച് തിരികെ എറണാകുളത്തേക്ക് മടങ്ങിയെന്നും വി.കെ. സനോജ് കുറിച്ചു.

## Article Content

**കൊച്ചി: ** പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ രംഗത്തെത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. കർണാടകയിലെ കൂർഗിലേക്ക് കല്യാണത്തിന് പോകാനാണ് ഹെലികോപ്റ്ററിൽ പറന്നതെന്നായിരുന്നു വി.ഡി. സതീശൻ പറഞ്ഞതെന്നും എന്നാൽ കൂർഗിലേക്ക് പോകാതെ കണ്ണൂരിൽ ഇറങ്ങി ഭക്ഷണം കഴിച്ച് തിരികെ എറണാകുളത്തേക്ക് മടങ്ങിയെന്നും വി.കെ. സനോജ് കുറിച്ചു.

'അതായത് ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോൾ ഹെലികോപ്റ്റർ എടുത്ത് കണ്ണൂർ വരെ പോയി ഊണ് കഴിച്ച് മടങ്ങി വന്നു. ചുമ്മാ ഒരു ടൈം പാസ്. ആരുമൊന്നും ചോദിച്ചേക്കരുതേ. ഇനി ആരേലും ചോദിച്ചാൽ ഞാനൊന്ന് ഭക്ഷണം കഴിച്ചതാണോ തെറ്റ് എന്ന് ചോദിച്ച് കളയും. വെറുതെ എന്തിനാ ആ സങ്കടം നമ്മൾ കാണുന്നത്' എന്നായിരുന്നു വി.കെ. സനോജിന്റെ പരിഹാസം.

നേരത്തെ മുഖ്യമന്ത്രി മംഗലാപുരത്തേക്ക് നടത്തിയ യാത്രയും കൊച്ചിയിൽ അജ്ഞാതനായ ഇൻവെസ്റ്ററെ കാണാനായി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പോയതും ചൂണ്ടിക്കാണിച്ചായിരുന്നു വി.കെ. സനോജിന്റെ വിമർശനം.ഹെലികോപ്റ്റർ യാത്രയുടെ ആവശ്യകതയും ചെലവും സംബന്ധിച്ച് നേരത്തെ തന്നെ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വി.കെ. സനോജ് വി.ഡി. സതീശനെതിരെ പരസ്യമായി രംഗത്തെത്തിയത്.

**വി കെ സനോജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം**

***ഫ്ലൈറ്റ്‌ ചാർട്ട്‌ ചെയ്ത്‌ കർണ്ണാടകയിലെ മംഗലാപുരത്തേയ്ക്ക്‌ പറന്നത്‌ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ ബന്ധുക്കളെ കാണാൻ….!! സർക്കാർ ഹെലികോപ്റ്ററിൽ കൊച്ചിക്ക്‌ പറന്നത്‌ അജ്ഞാതനായ ഇൻവെസ്റ്ററെ കാണാൻ….!! ഇപ്പോ കർണ്ണാടകയിലെ തന്നെ കൂർഗിലേയ്ക്ക്‌ പറന്നത്‌ കല്യാണം കൂടാനാണത്രെ….!!***

***എന്നിട്ട്‌ കൂർഗിലേയ്ക്ക്‌ പോയോ…? ഇല്ല, കണ്ണൂരിൽ ഇറങ്ങി ഊണും കഴിച്ച്‌ തിരികെ എറണാകുളത്തേയ്ക്ക്‌ മടങ്ങി…!! അതായത് ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോൾ ഹെലികോപ്റ്റർ എടുത്ത്‌ കണ്ണൂർ വരെ പോയി ഊണ്‌ കഴിച്ച്‌ മടങ്ങി വന്നു…!***

***ചുമ്മാ ഒരു ടൈം പാസ്‌…! ആരുമൊന്ന് ചോദിച്ചേക്കരുതേ…. ഇനി ആരേലും ചോദിച്ചാൽ ഞാനൊന്ന് ഭക്ഷണം കഴിച്ചതാണോ തെറ്റ്‌ എന്ന് ചോദിച്ച്‌ കളയും….!! വെറുതെ എന്തിനാ ആ സങ്കടം നമ്മൾ കാണുന്നത്‌ …!***

**English Summary:**

> DYFI State Secretary VK Sanoj MLA criticized Opposition Leader VD Satheesan over his helicopter trip. In a Facebook post, Sanoj alleged that Satheesan flew towards Coorg, Karnataka for a wedding but landed in Kannur, had lunch and returned to Ernakulam. He termed it a "time pass" trip. Sanoj also referred to the Chief Minister's previous helicopter trips to Mangaluru and Kochi to meet an investor. The remarks come amid ongoing political debate over the use of helicopters by political leaders in the state.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378823/vk-sanoj-mocks-vd-satheesan-helicopter-trip)