---
title: "നടയടച്ചിരുന്ന് ക്രൂരത...!  ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പൂജാരിയെ പിടികൂടി നാട്ടുകാര്‍"
english_title: " 66-Year-Old Priest Arrested In Telangana For Allegedly Molesting Minor Girl Inside Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378818/telangana-ramachandrapuram-priest-arrested-pocso-minor"
published_at: "2026-08-16T19:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81bee63b891_telangana-ramachandrapuram-priest-arrested-pocso-minor.jpg"
keywords: ["Priest Arrest", "POCSO", "Child Abuse", "Crime News"]
---

# നടയടച്ചിരുന്ന് ക്രൂരത...!  ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പൂജാരിയെ പിടികൂടി നാട്ടുകാര്‍

> **Lead Summary:** ഹൈദരാബാദ്: തെലങ്കാനയിലെ രാമചന്ദ്രപുരത്ത് ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 66കാരനായ പൂജാരി സായണ്ണ അറസ്റ്റിൽ. ഓഗസ്റ്റ് 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

## Article Content

ഹൈദരാബാദ്: തെലങ്കാനയിലെ രാമചന്ദ്രപുരത്ത് ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 66കാരനായ പൂജാരി സായണ്ണ അറസ്റ്റിൽ. ഓഗസ്റ്റ് 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പൂജാരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ക്ഷേത്രത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെടുകയായിരുന്നു. ക്ഷേത്രം പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

നാട്ടുകാർ ഉള്ളിൽ കടന്നപ്പോൾ പൂജാരി പെൺകുട്ടിയോട് മോശമായി പെരുമാറുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം നാട്ടുകാർ പൊലീസിനെ സമീപിച്ചതോടെ രാമചന്ദ്രപുരം പൊലീസ് കേസെടുത്ത് സായണ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈബറാബാദ് പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനും മറ്റുമായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

**English Summary:**

A 66-year-old priest named Saiyanna was arrested in Ramachandrapuram, Telangana for allegedly molesting a minor girl inside a temple on August 13. Locals who found the temple locked from outside intervened and caught the priest in a compromising situation. They recorded video evidence and handed him over to Ramachandrapuram police under Cyberabad Commissionerate. A POCSO case has been registered and further investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378818/telangana-ramachandrapuram-priest-arrested-pocso-minor)