---
title: "'വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു'; കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി"
english_title: "Sree Sankaracharya University VC Sisa Thomas Files Complaint After Alleged Student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378817/kalady-sanskrit-university-vc-sisa-thomas-attack-complaint"
published_at: "2026-08-16T18:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81b92e4665b_kalady-sanskrit-university-vc-sisa-thomas-attack-complaint.jpg"
keywords: ["Sisa Thomas", "Kalady Sanskrit University", "Student Attack", "Kerala VC"]
---

# 'വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു'; കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി

> **Lead Summary:** തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചുവെന്ന് ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. ദേഹോപദ്രവം ഏൽപ്പിച്ചു, കൈയേറ്റം ചെയ്തു, മാനസികമായി പീഡിപ്പിച്ചു എന്നീ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

## Article Content

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചുവെന്ന് ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. ദേഹോപദ്രവം ഏൽപ്പിച്ചു, കൈയേറ്റം ചെയ്തു, മാനസികമായി പീഡിപ്പിച്ചു എന്നീ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും വിസി പരാതിയിൽ പറയുന്നു.

സാങ്കേതിക സർവകലാശാല വിസിയായ സിസ തോമസ്, കാലടി സർവകലാശാലയുടെ വിസിയെന്ന അധിക ചുമതലയും താൽക്കാലികമായി വഹിക്കുകയാണ്. സംഭവം സംബന്ധിച്ച വിവരങ്ങൾ ഗവർണറെയും വിസി അറിയിച്ചു.

പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കുന്നതിന് മുൻകരുതലുകൾ പൊലീസിന്റെ ഭാഗത്തുണ്ടായില്ലെന്ന് വിസി ഗവർണറെ അറിയിച്ചതായും പരാതിയിൽ പറയുന്നു.

ഗവർണറെ സന്ദർശിച്ച ശേഷമാണ് വിസി ഔദ്യോഗിക പരാതി നൽകിയത്. സർവകലാശാലയിലെ വിദ്യാർഥികളെ കൂടാതെ പുറമേ നിന്നുള്ള വിദ്യാർഥികളും ആക്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടെന്നും വിസി ആരോപിച്ചു.

മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമെ, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

**English Summary:**

Sree Sankaracharya University of Sanskrit VC Sisa Thomas has filed complaints with the Chief Minister, Home Minister, and Governor alleging that a group of students assaulted her and damaged her official vehicle on campus. Thomas, who also holds additional charge as VC of Kalady University, said police present failed to protect her, syndicate members, and staff. She alleged both university students and outsiders were involved. Complaints were also submitted to the Higher Education Minister, DGP, and Higher Education Secretary, seeking action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378817/kalady-sanskrit-university-vc-sisa-thomas-attack-complaint)