---
title: "നാവിൽ കൊതിയൂറും നാടൻ രുചിയിൽ ഒരു കിടിലൻ കോഴിക്കോടൻ മുട്ട പൊരിച്ചത്..."
english_title: "Kozhikodan Style Mutta Porichathu Recipe Kerala Egg Fry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378812/kozhikodan-style-mutta-porichathu-recipe"
published_at: "2026-08-16T17:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81a38751c31_kozhikodan-style-mutta-porichathu-recipe.jpg"
keywords: ["Kozhikodan Mutta Porichathu", "Egg Fry", "Kozhikode Food"]
---

# നാവിൽ കൊതിയൂറും നാടൻ രുചിയിൽ ഒരു കിടിലൻ കോഴിക്കോടൻ മുട്ട പൊരിച്ചത്...

> **Lead Summary:** ** **നാടൻ തനിമയോടെയുള്ള രുചിക്കൂട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് കോഴിക്കോടൻ സ്റ്റൈൽ മുട്ട പൊരിച്ചത്. കിടിലൻ മസാലകളുടെ കൂട്ടും വെളിച്ചെണ്ണയുടെ നറുമണവും ഒത്തുചേരുമ്പോൾ ഈ വിഭവത്തിന് ലഭിക്കുന്ന രുചി സവിശേഷത വളരെ വലുതാണ്. അടിപൊളി കോഴിക്കോടൻ സ്റ്റൈൽ മുട്ട പൊരിച്ചത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

## Article Content

** **നാടൻ തനിമയോടെയുള്ള രുചിക്കൂട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് കോഴിക്കോടൻ സ്റ്റൈൽ മുട്ട പൊരിച്ചത്. കിടിലൻ മസാലകളുടെ കൂട്ടും വെളിച്ചെണ്ണയുടെ നറുമണവും ഒത്തുചേരുമ്പോൾ ഈ വിഭവത്തിന് ലഭിക്കുന്ന രുചി സവിശേഷത വളരെ വലുതാണ്. അടിപൊളി കോഴിക്കോടൻ സ്റ്റൈൽ മുട്ട പൊരിച്ചത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ:

മുട്ട: 3 അല്ലെങ്കിൽ 4 (വേവിച്ചത്)

ചെറിയ ഉള്ളി (സവാളയായാലും മതി): 10-12 എണ്ണം (ചെറിയതായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ

പച്ചമുളക്: 2 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)

കറിവേപ്പില: ആവശ്യത്തിന്

മുളകുപൊടി: 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ

കുരുമുളകുപൊടി: 1/2 ടീസ്പൂൺ

ഗരം മസാല: 1/4 ടീസ്പൂൺ

വെളിച്ചെണ്ണ: ആവശ്യത്തിന് (കോഴിക്കോടൻ രുചിയ്ക്ക് വെളിച്ചെണ്ണയാണ് ഏറ്റവും മികച്ചത്)

ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം മുട്ട വേവിച്ചെടുത്ത് തോട് കളയുക. മസാല നന്നായി പിടിക്കുന്നതിനായി ഓരോ മുട്ടയുടെയും മുകളിൽ ചെറിയ വരകൾ കീറി വെക്കാം.

ഒരു പാനിൽ അൽപ്പം വെളിച്ചെണ്ണ ചൂടാക്കി, കാൽ ടീസ്പൂൺ മുളകുപൊടിയും അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ച മുട്ടകൾ ഇതിൽ ഇട്ട് ചെറുതായി ഒന്ന് ഫ്രൈ ചെയ്ത് മാറ്റി വെക്കുക (ഇത് ഓപ്ഷണലാണ്, വേണമെങ്കിൽ നേരിട്ടും ചേർക്കാം).

പിന്നീട് അതേ പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കറിവേപ്പിലയും അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും ചേർത്ത് വഴറ്റുക. ഉള്ളി നന്നായി മൊരിഞ്ഞു വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

തീ കുറച്ചു വെച്ച ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മസാലയുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. മസാല നല്ല പാകത്തിലായി കഴിയുമ്പോൾ ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മുട്ടകൾ ചേർക്കുക. മസാല മുട്ടയുടെ എല്ലാ ഭാഗത്തും നന്നായി പിടിക്കുന്ന രീതിയിൽ കുറഞ്ഞ തീയിൽ രണ്ട് മിനിറ്റ് ഇളക്കി യോജിപ്പിക്കുക. ചൂടോടെ ചോറിനൊപ്പമോ ചപ്പാത്രിക്കൊപ്പമോ കഴിക്കാൻ പറ്റിയ കിടിലൻ കോഴിക്കോടൻ മുട്ട പൊരിച്ചത് റെഡി!

English Summary:

This Kozhikodan Style Mutta Porichathu is a flavorful Kerala-style egg fry made with boiled eggs tossed in roasted onions, curry leaves, ginger-garlic paste and a mix of spices like chilli powder, turmeric, pepper and garam masala. Fried in coconut oil for authentic Malabar taste, the eggs are scored and coated with masala before being mixed in. Serve hot with rice or chapathi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378812/kozhikodan-style-mutta-porichathu-recipe)