---
title: " 'രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടരുത്, ‘കുട്ടി സഖാവ്’ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ മെറ്റ വിശദീകരണം നൽകണം' "
english_title: "Kutti Sakhav Instagram Account Suspended By Meta P A Mohammed Riyas MLA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378809/kutti-sakhav-instagram-account-suspended-meta-riyas"
published_at: "2026-08-16T17:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81a11920f10_kutti-sakhav-instagram-account-suspended-meta-riyas.jpg"
keywords: ["Kutti Sakhav", "Instagram", "Meta", "P A Mohammed Riyas", "CPI(M)"]
---

#  'രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടരുത്, ‘കുട്ടി സഖാവ്’ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ മെറ്റ വിശദീകരണം നൽകണം' 

> **Lead Summary:** **കോഴിക്കോട്: ** ഇൻസ്റ്റഗ്രാമിൽ ഏറെ ശ്രദ്ധനേടിയ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. അക്കൗണ്ട് അപ്രത്യക്ഷമാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കിക്കൊണ്ട് മെറ്റ കൃത്യമായ വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: ** ഇൻസ്റ്റഗ്രാമിൽ ഏറെ ശ്രദ്ധനേടിയ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. അക്കൗണ്ട് അപ്രത്യക്ഷമാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കിക്കൊണ്ട് മെറ്റ കൃത്യമായ വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഒരു സർക്കാരിന്റെയും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് നിയന്ത്രിക്കപ്പെടരുതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഐഎമ്മിനെ പിന്തുണയ്ക്കുന്നവർക്ക് ആവേശം പകരുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഉണ്ടാകരുതെന്ന യു.ഡി.എഫ് സർക്കാരിന്റെ ആഗ്രഹമാണ് ഇതിലൂടെ മെറ്റ നടപ്പിലാക്കുന്നതെന്ന സംശയമുണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മലപ്പുറം ജില്ലയിലെ തിരൂർ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം കൂട്ടുകാർ പോസ്റ്റ് ചെയ്തതും, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടതുമായ കുട്ടികളുടെ ഹൃദയസ്പർശിയായ ഒരു വീഡിയോയ്ക്ക് പിന്നാലെയാണ് ‘കുട്ടി സഖാവ്’ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് പെട്ടെന്ന് സസ്പെൻഡ് ചെയ്യപ്പെട്ടത്.

English Summary:

MLA P A Mohammed Riyas has criticized Meta for suspending the viral Instagram account 'Kutti Sakhav'. He demanded a clear explanation from Meta and said political freedom of expression on social media should not be controlled by the preferences of any government. The account run by Mohammed Siyan from Tirur Health Centre Balasangam unit in Malappuram featured a video of children that crossed 2 million views in 24 hours and was commented on by leaders including Opposition Leader Pinarayi Vijayan. Riyas alleged that Meta should not act to fulfill the UDF government's wish to block pro-CPI(M) content.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378809/kutti-sakhav-instagram-account-suspended-meta-riyas)