---
title: "വിശ്വസിപ്പിച്ച് കൂടെക്കൂടി കബളിപ്പിച്ചു....! ആരോഗ്യവകുപ്പിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടി; പ്രതിക്കെതിരെ കേസെടുത്തു "
english_title: "Thiruvananthapuram Job Fraud Case 3.13 Lakh Health Dept Overseas Jobs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378806/thiruvananthapuram-job-fraud-case-anil-babu-arrested"
published_at: "2026-08-16T16:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a819c79dc2fd_thiruvananthapuram-job-fraud-case-anil-babu-arrested.jpg"
keywords: ["Thiruvananthapuram", "Job Fraud", "Health Department", "Overseas Job"]
---

# വിശ്വസിപ്പിച്ച് കൂടെക്കൂടി കബളിപ്പിച്ചു....! ആരോഗ്യവകുപ്പിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടി; പ്രതിക്കെതിരെ കേസെടുത്തു 

> **Lead Summary:** **തിരുവനന്തപുരം: ** ആരോഗ്യവകുപ്പിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് മൂന്ന് സ്ത്രീകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ അരുവിക്കര മൈലം സ്വദേശി അനിൽ ബാബുവിനെതിരെ പോലീസ് കേസെടുത്തു. ആര്യനാട് പോലീസാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** ആരോഗ്യവകുപ്പിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് മൂന്ന് സ്ത്രീകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ അരുവിക്കര മൈലം സ്വദേശി അനിൽ ബാബുവിനെതിരെ പോലീസ് കേസെടുത്തു. ആര്യനാട് പോലീസാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ശ്രീജ, സിന്ധു, ശാന്തി എന്നീ സ്ത്രീകളിൽ നിന്നായി ആകെ 3,13,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. ആരോഗ്യവകുപ്പിൽ സ്ഥിരജോലി ലഭ്യമാക്കാമെന്നും വിദേശത്തേക്ക് തൊഴിൽ വിസ ശരിയാക്കി നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇവർ പണം കൈപ്പറ്റിയത്.

സംഭവത്തിൽ ആര്യനാട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, പ്രതി സമാനമായ രീതിയിൽ മറ്റാരെകിലും പണം തട്ടിയിട്ടുണ്ടോയെന്നും പൊലീസ് ഊർജിതമായി പരിശോധിച്ചുവരികയാണ്.

English Summary:

A case has been registered against Anil Babu, a native of Aruvikkara Mayilam in Thiruvananthapuram, for allegedly cheating three women of Rs 3.13 lakh by promising jobs in the Health Department and abroad. The complaint was filed at Aryanad Police Station by Sreeja, Sindhu and Shanthi. Police have launched an investigation and are checking if more people have fallen victim to the fraud.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378806/thiruvananthapuram-job-fraud-case-anil-babu-arrested)