---
title: "ആസൂത്രിത കൊലപാതകം...? മുതിർന്ന കോൺഗ്രസ് നേതാവും മകനും കാറിനുള്ളിൽ വെടിയേറ്റു മരിച്ചു, പ്രതികൾക്കായി അന്വേഷണം "
english_title: "West Bengal Nadia Congress Leader Son Shot Dead In Car Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378804/west-bengal-nadia-congress-leader-son-shot-dead"
published_at: "2026-08-16T16:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a819b50cbea7_west-bengal-nadia-congress-leader-son-shot-dead.jpg"
keywords: ["West Bengal", "Congress", "Murder", "Political Violence"]
---

# ആസൂത്രിത കൊലപാതകം...? മുതിർന്ന കോൺഗ്രസ് നേതാവും മകനും കാറിനുള്ളിൽ വെടിയേറ്റു മരിച്ചു, പ്രതികൾക്കായി അന്വേഷണം 

> **Lead Summary:** **കൊൽക്കത്ത : **പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ മുതിർന്ന കോൺഗ്രസ് നേതാവും മകനും കാറിനുള്ളിൽ വെടിയേറ്റു മരിച്ചു. ബംഗാൾ കോൺഗ്രസ് കമ്മിറ്റി അംഗവും നാദിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അനീസുർ റഹ്മാൻ , മകൻ അബു സുഫിയാൻ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

## Article Content

**കൊൽക്കത്ത : **പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ മുതിർന്ന കോൺഗ്രസ് നേതാവും മകനും കാറിനുള്ളിൽ വെടിയേറ്റു മരിച്ചു. ബംഗാൾ കോൺഗ്രസ് കമ്മിറ്റി അംഗവും നാദിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അനീസുർ റഹ്മാൻ , മകൻ അബു സുഫിയാൻ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഈ ഇരട്ടക്കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ബേതുവാദഹരിയിൽ നിന്നും സ്വന്തം വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു അനീസുർ റഹ്മാനും മകനും. യാത്രാമധ്യേ നഗാഡി റെയിൽവേ ഗേറ്റിനു സമീപം കാത്തുനിന്ന അജ്ഞാതരായ അക്രമിസംഘം ഇവർ സഞ്ചരിച്ച കാറിനു നേരെ വ്യാപകമായി വെടിയുതിർക്കുകയായിരുന്നു.

വെടിവെച്ചതിനു പിന്നാലെ അക്രമികൾ ഇരുവരെയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ഈ ക്രൂരമായ ആക്രമണത്തിൽ രണ്ടുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

English Summary:

In West Bengal's Nadia district, senior Congress leader Aneesur Rahman, 50, and his son Abu Sufiyan, 24, were shot dead inside their car. Rahman was a member of the Bengal Congress Committee and General Secretary of Nadia District Congress Committee. The duo was returning home from Bethuadahari when unidentified attackers opened fire near Nagadi Railway Gate and later attacked them with sharp weapons. Both died on the spot. Police have launched a search for the absconding accused. The double murder has triggered severe tension in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378804/west-bengal-nadia-congress-leader-son-shot-dead)