---
title: "എരിവിൽ തീയാണ്, ഗുണത്തിൽ അമൃതാണ്; കാന്താരി മുളക് തരുന്ന ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ"
english_title: "Kanthari Mulaku Health Benefits Capsaicin Diabetes Heart"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378802/kanthari-mulaku-health-benefits"
published_at: "2026-08-16T16:22:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a819695d68e8_kanthari-mulaku-health-benefits.jpg"
keywords: ["Kanthari Mulaku", "Health Benefits", "Capsaicin", "Ayurveda"]
---

# എരിവിൽ തീയാണ്, ഗുണത്തിൽ അമൃതാണ്; കാന്താരി മുളക് തരുന്ന ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ

> **Lead Summary:** ** **നാടൻ രുചികളുടെ കൂട്ടത്തിലെ പ്രധാനിയാണ് കാര്യമായ എരിവുള്ള കാന്താരി മുളക്. ഭക്ഷണത്തിന് പ്രത്യേക രുചി നൽകുന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചെറിയ അളവിൽ ആണെങ്കിലും ഔഷധക്കൂട്ടുകളിലും പരമ്പരാഗത വൈദ്യത്തിലും കാന്താരി മുളക് കാലങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്.

## Article Content

** **നാടൻ രുചികളുടെ കൂട്ടത്തിലെ പ്രധാനിയാണ് കാര്യമായ എരിവുള്ള കാന്താരി മുളക്. ഭക്ഷണത്തിന് പ്രത്യേക രുചി നൽകുന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചെറിയ അളവിൽ ആണെങ്കിലും ഔഷധക്കൂട്ടുകളിലും പരമ്പരാഗത വൈദ്യത്തിലും കാന്താരി മുളക് കാലങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്.

ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും ഇത് ഏറെ ഫലപ്രദമാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ സഹായിക്കുന്നു.

*പ്രമേധ പ്രതിരോധം: കാന്താരി മുളകിൽ അടങ്ങിയിരിക്കുന്ന 'കാപ്‌സൈസിൻ'  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹ രോഗികൾക്ക് ഏറെ ഗുണകരമാണ്.*

*ഹൃദയാരോഗ്യം സംരക്ഷിക്കുന്നു: രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കം ചെയ്യാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് വഴി ഹൃദയാഘാതം വരാനുള്ള സാധ്യത കുറയുന്നു.*

*പ്രതിരോധശേഷി കൂട്ടുന്നു: കാന്താരി മുളകിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ പ്രതിരോധിക്കാനും സഹായിക്കുന്നു.*

*ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ഇതിലെ കാപ്‌സൈസിൻ ശരീരത്തിലെ മെറ്റബോളിസം വേഗത്തിലാക്കുകയും കലോറി എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാണ്.*

*വേദനസംഹാരിയായി പ്രവർത്തിക്കുന്നു: സന്ധിവാതം, പേശിവേദന തുടങ്ങിയ വിവിധ തരം വേദനകൾക്കും നീർക്കെട്ടുകൾക്കും എതിരെ പ്രകൃതിദത്ത ഔഷധമായി കാന്താരി മുളക് പ്രവർത്തിക്കുന്നു.*

*ദഹനശക്തി വർദ്ധിപ്പിക്കുന്നു: ദഹനം സുഗമമാക്കാനും വിശപ്പ് വർദ്ധിപ്പിക്കാനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇത് സഹായിക്കുന്നു.*

*രക്തയോട്ടം മെച്ചപ്പെടുത്തുന്നു: ശരീരത്തിലെ രക്തയോട്ടം കൃത്യമായി നടക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് നല്ലതാണ്.*

English Summary:

Bird's eye chili or Kanthari Mulaku, known for its intense heat, is not just a flavor enhancer but also packed with health benefits. Used in traditional medicine and ayurveda for years, it helps boost immunity, aid digestion, control cholesterol and support heart health. Capsaicin in kanthari helps regulate blood sugar, making it beneficial for diabetics. It also speeds up metabolism to aid weight loss, acts as a natural pain reliever, and improves blood circulation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378802/kanthari-mulaku-health-benefits)