---
title: "അതിദാരുണം...: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു"
english_title: "Paravoor Girl Dies Electric Shock Iron Box School Uniform"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378798/paravoor-girl-dies-electric-shock-iron-box"
published_at: "2026-08-16T16:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8193e75bb37_paravoor-girl-dies-electric-shock-iron-box.jpg"
keywords: ["Paravoor", "Electric Shock", "Student Death", "Iron Box"]
---

# അതിദാരുണം...: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **കൊച്ചി: **സ്‌കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെയുണ്ടായ ദാരുണമായ അപകടത്തിൽ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. പറവൂരിലെ സനീഷ് - നീതു ദമ്പതികളുടെ മകളായ സ്വാതി ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

## Article Content

**കൊച്ചി: **സ്‌കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെയുണ്ടായ ദാരുണമായ അപകടത്തിൽ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. പറവൂരിലെ സനീഷ് - നീതു ദമ്പതികളുടെ മകളായ സ്വാതി ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

യൂണിഫോം ഇസ്തിരിയിടുന്ന വേളയിൽ അയണ്‍ ബോക്‌സില്‍ നിന്ന് കുട്ടിക്ക് ശക്തമായ ഷോക്കേൽക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ കുട്ടിയെ പറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു സ്വാതി.

English Summary:

A 13-year-old girl, Swathi, daughter of Saneesh and Neethu from Paravoor, died after receiving an electric shock from an iron box while ironing her school uniform. The incident occurred around 1:30 PM. She was rushed to Paravoor Government Taluk Hospital but could not be saved. Swathi was an 8th grade student at Paravoor Government Higher Secondary School. Police have registered a case of unnatural death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378798/paravoor-girl-dies-electric-shock-iron-box)