---
title: " പ്രാർത്ഥന വിഫലം; കോഴിക്കോട്ട് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body Of 80-Year-Old Woman Missing In Poonur River Found In Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378791/kozhikode-poonur-river-body-of-missing-woman-found"
published_at: "2026-08-16T15:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a818ead1b21b_kozhikode-poonur-river-body-of-missing-woman-found.jpg"
keywords: ["Missing Women", "Body Found", "Poonur River", "Kozhikode Death"]
---

#  പ്രാർത്ഥന വിഫലം; കോഴിക്കോട്ട് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: നാലുദിവസം മുൻപ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവകുന്ന് സ്വദേശിനി രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

കോഴിക്കോട്: നാലുദിവസം മുൻപ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവകുന്ന് സ്വദേശിനി രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇവരെ കാണാതായെന്ന് സംശയിക്കുന്ന കുന്ദമംഗലം താളിക്കുണ്ട് കടവിന് താഴെ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ അഗ്നിരക്ഷാസേനയിലെ സ്കൂബ സംഘവും സിവിൽ ഡിഫൻസും നാട്ടുകാരും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.

കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എൺപതുകാരിയായ രാധയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്.

പൂനൂർ പുഴയോരത്ത് വെച്ച് ഇവരുടെ ചെരുപ്പും മോതിരവും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂനൂർ പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്.

നാലുദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുന്ദമംഗലം പോലീസ് കൂടുതൽ നടപടികൾ സ്വീകരിക്കും.

**English Summary:**

The body of 80-year-old Radha from Thuvakkunnu, Kundamangalam, who went missing from Poonur River four days ago, has been found. The body was recovered on Sunday around 1 PM from below Thalikkund Kadavu, the spot where she was suspected to have gone missing. Fire Force scuba team, Civil Defence and locals had been conducting a search since morning. Police completed the inquest and shifted the body to Kozhikode Medical College mortuary. Her footwear, ring and mobile phone were earlier found on the riverbank.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378791/kozhikode-poonur-river-body-of-missing-woman-found)