---
title: "പ്രതികാരം വീട്ടിയത് വീടുകയറി...! സിജെപി പ്രവർത്തകന്റെ പിതാവിനെ വീടുകയറി തല്ലിക്കൊന്നതായി ആരോപണം"
english_title: "West Bengal Bankura CPJ Volunteer Father Killed Alleged Political Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378786/west-bengal-bankura-cpj-volunteer-father-killed"
published_at: "2026-08-16T15:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81887d8e5fb_west-bengal-bankura-cpj-volunteer-father-killed.jpg"
keywords: ["West Bengal", "CPJ", "Murder", "Political Violence"]
---

# പ്രതികാരം വീട്ടിയത് വീടുകയറി...! സിജെപി പ്രവർത്തകന്റെ പിതാവിനെ വീടുകയറി തല്ലിക്കൊന്നതായി ആരോപണം

> **Lead Summary:** **കൊൽക്കത്ത: **സിജെപി പ്രവർത്തകന്റെ പിതാവ് വീടുകയറിയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ബങ്കുരയിലാണ് സംഭവം. സിജെപി വോളണ്ടിയർ ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ പിതാവ് ജനാബ് മാഫിക് ആണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിജെപി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

## Article Content

**കൊൽക്കത്ത: **സിജെപി പ്രവർത്തകന്റെ പിതാവ് വീടുകയറിയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ബങ്കുരയിലാണ് സംഭവം. സിജെപി വോളണ്ടിയർ ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ പിതാവ് ജനാബ് മാഫിക് ആണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിജെപി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സിജെപിയുടെ 'സ്‌കൂൾ ഠീക് കരോ' കാമ്പെയ്നിന്റെ ഭാഗമായി പ്രദേശത്തെ സ്കൂളിന്റെ മോശം അവസ്ഥ ഷെയ്ഖ് അബ്ദുൾ ഹഫീസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് അദ്ദേഹത്തിന്റെ പിതാവിനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് സിജെപി ആരോപിക്കുന്നത്.

സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി സ്ഥാപകനായ അഭിജിത് ദീപ്‌കെ ആവശ്യപ്പെടുകയുണ്ടായി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിജെപി സംഘം പശ്ചിമ ബംഗാൾ സന്ദർശിക്കുമെന്നും കുടുംബത്തിന് അർഹമായ നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം അക്രമങ്ങളിലൂടെ തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടതില്ലെന്നും, കൂടുതൽ മെച്ചപ്പെട്ട സ്കൂളുകൾക്കായുള്ള പോരാട്ടം ശക്തമായി തുടരുമെന്നും ദീപ്‌കെ കൂട്ടിച്ചേർത്തു.

English Summary:

In Bankura, West Bengal, Janab Mafik, father of CPJ volunteer Sheikh Abdul Hafeez, was allegedly attacked and killed at his home. CPJ has accused the BJP of orchestrating the attack, claiming it was retaliation for Hafeez highlighting poor conditions at a local school as part of CPJ’s ‘School Theek Karo’ campaign. CPJ founder Abhijit Deepke has demanded immediate arrests and said a CPJ team will visit West Bengal to ensure justice. He added that the fight for better schools will continue despite the violence.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378786/west-bengal-bankura-cpj-volunteer-father-killed)