---
title: "ടോൾ ഒഴിവാക്കാനുള്ള ശ്രമം പാളി; അപരിചിതമായ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്ക് വീണു, സംഭവം കോഴിക്കോട് പന്തീരാങ്കാവിൽ"
english_title: "Kozhikode Pantheerankavu Car Falls Into River Two Escaped"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378782/kozhikode-pantheerankavu-car-falls-river-two-escaped"
published_at: "2026-08-16T14:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a817ef7be614_kozhikode-pantheerankavu-car-falls-river-two-escaped.jpg"
keywords: ["Kozhikode", "Pantheerankavu", "Car Accident", "Toll"]
---

# ടോൾ ഒഴിവാക്കാനുള്ള ശ്രമം പാളി; അപരിചിതമായ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്ക് വീണു, സംഭവം കോഴിക്കോട് പന്തീരാങ്കാവിൽ

> **Lead Summary:** **കോഴിക്കോട്: **പന്തീരാങ്കാവിൽ ദേശീയപാതയിലെ ടോൾ ബൂത്ത് ഒഴിവാക്കി, അപരിചിതമായ ചെറിയ റോഡിലൂടെ യാത്ര ചെയ്യവേ രാത്രിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു. കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ കുന്നത്തുപാലം മാമ്പുഴ ബണ്ടിനു സമീപത്തുവെച്ചാണ് ഈ അപകടം സംഭവിച്ചത്.

## Article Content

**കോഴിക്കോട്: **പന്തീരാങ്കാവിൽ ദേശീയപാതയിലെ ടോൾ ബൂത്ത് ഒഴിവാക്കി, അപരിചിതമായ ചെറിയ റോഡിലൂടെ യാത്ര ചെയ്യവേ രാത്രിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു. കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ കുന്നത്തുപാലം മാമ്പുഴ ബണ്ടിനു സമീപത്തുവെച്ചാണ് ഈ അപകടം സംഭവിച്ചത്.

കോഴിക്കോട്ടു നിന്ന് കൊണ്ടോട്ടിയിലേക്ക് പോവുകയായിരുന്ന മലപ്പുറം ഇരുമ്പുഴി സ്വദേശികളായ പി. ശുഹൈബ് (35), ഉനൈസ് (33) എന്നിവരാണ് കാറിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. എന്നാൽ യാത്രികർ രണ്ടുപേരും അത്ഭുതകരമായി ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയുണ്ടായി. തുടർന്ന് രാത്രി ഒന്നോടെ ക്രെയിൻ സ്ഥലത്തെത്തിയാണ് പുഴയിൽ വീണ വാഹനം കരയ്ക്കുയർത്തിയത്.

English Summary:

A car that took an unfamiliar small road to avoid the toll booth at Pantheerankavu in Kozhikode fell into a river late on Friday night. Two passengers, Shuhaib (35) and Unais (33) from Irumbuzhi, Malappuram, escaped with minor injuries. The accident occurred near Kunnathupalam Mampuzha bund on the Kunnathupalam-Koodathumpara road. The vehicle was retrieved with the help of a crane around 1 AM.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378782/kozhikode-pantheerankavu-car-falls-river-two-escaped)