---
title: "ഒന്നിന് പിറകെ ഒന്നായി രണ്ട് തിരോധാനങ്ങൾ, വയനാടിലെ ആ ദുരൂഹത നീങ്ങുന്നില്ല; തങ്കിമരത്തിക്ക് പിന്നാലെ കൊച്ചുമകനെയും കാണാതായി"
english_title: "Wayanad Vadakkanad Missing Case Sudheesh Grandson of Thankimarithy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378773/wayanad-vadakkanad-missing-sudheesh-thankimarithy-grandson"
published_at: "2026-08-16T12:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8166493b93e_wayanad-vadakkanad-missing-sudheesh-thankimarithy-grandson.jpg"
keywords: ["Vadakkanad", "Missing", "Kerala Police", "Thankimarithy"]
---

# ഒന്നിന് പിറകെ ഒന്നായി രണ്ട് തിരോധാനങ്ങൾ, വയനാടിലെ ആ ദുരൂഹത നീങ്ങുന്നില്ല; തങ്കിമരത്തിക്ക് പിന്നാലെ കൊച്ചുമകനെയും കാണാതായി

> **Lead Summary:** **കൽപറ്റ: **വയനാട് വടക്കനാടിൽ വീണ്ടും ദുരൂഹമായ തിരോധാനം. മുൻപ് കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനായ സുധീഷ് എന്ന മുരളിയെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. തങ്കിമരത്തിയുടെ മകളായ ശാന്തയുടെ മകനാണ് സുധീഷ്.

## Article Content

**കൽപറ്റ: **വയനാട് വടക്കനാടിൽ വീണ്ടും ദുരൂഹമായ തിരോധാനം. മുൻപ് കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനായ സുധീഷ് എന്ന മുരളിയെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. തങ്കിമരത്തിയുടെ മകളായ ശാന്തയുടെ മകനാണ് സുധീഷ്.

കഴിഞ്ഞ വെള്ളിയാഴ്ച സുധീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ജോലിക്ക് എത്തിയ ശേഷമാണ് ഇയാളെ കാണാതായിരിക്കുന്നത്. കഴിഞ്ഞ 30-ാം തീയതിയാണ് തങ്കിമരത്തിയെ കാണാതാകുന്നത്. ഇവരെ കണ്ടെത്താനായി വനമേഖലയിലും തോട്ടങ്ങളിലും ഉൾപ്പെടെ ജനകീയ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മുരളിയെ കാണാതായ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകാൻ തയ്യാറെടുക്കുകയാണ്.

English Summary:

Another mysterious disappearance has been reported from Vadakkanad, Wayanad. Sudheesh alias Murali (29), grandson of Thankimarithy who went missing on the 30th, is now missing. Police had recorded Sudheesh's statement on Friday, after which he reportedly went missing from work. A public search for Thankimarithy in forest and plantation areas has so far yielded no results. The family is preparing to file a police complaint regarding Sudheesh's disappearance.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378773/wayanad-vadakkanad-missing-sudheesh-thankimarithy-grandson)