---
title: "നിങ്ങൾക്കുമില്ലേ മക്കൾ? കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം;; പരാതി പറഞ്ഞപ്പോൾ കണ്ടക്ടറും മോശമായി പെരുമാറിയെന്ന് പരാതി"
english_title: "Sexual Harassment KSRTC Bus Malappuram Woman Complaint Palakkad Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378772/malappuram-ksrtc-bus-sexual-harassment-complaint"
published_at: "2026-08-16T12:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8163bf15569_malappuram-ksrtc-bus-sexual-harassment-complaint.jpg"
keywords: ["KSRTC", "Sexual Harassment", "Police Complaint"]
---

# നിങ്ങൾക്കുമില്ലേ മക്കൾ? കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം;; പരാതി പറഞ്ഞപ്പോൾ കണ്ടക്ടറും മോശമായി പെരുമാറിയെന്ന് പരാതി

> **Lead Summary:** **കോഴിക്കോട്: ** മലപ്പുറത്ത് കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. യാത്രക്കിടെ സമീപ സീറ്റിൽ ഇരുന്നയാളാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

## Article Content

**കോഴിക്കോട്: ** മലപ്പുറത്ത് കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. യാത്രക്കിടെ സമീപ സീറ്റിൽ ഇരുന്നയാളാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

സംഭവത്തിൽ യുവതി കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. യുവതി സംഭവത്തെക്കുറിച്ച് കണ്ടക്ടറോട് പരാതി പറഞ്ഞതോടെ കണ്ടക്ടർ യുവതിയോട് മോശമായി പെരുമാറിയെന്നും പരാതിയിൽ ആരോപണമുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.പൊതുഗതാഗതത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി. ബസിൽ വീണ്ടും ലൈംഗികാതിക്രമ പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

English Summary:

A woman filed a complaint alleging sexual harassment by a co-passenger on a Palakkad-Kozhikode KSRTC superfast bus in Malappuram. The woman also alleged that the conductor misbehaved when she raised the issue. Kondotty Police have registered a case and started investigation based on the complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378772/malappuram-ksrtc-bus-sexual-harassment-complaint)