---
title: "'ഇമ്മാതിരി തള്ള് തള്ളരുത്, വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത്'; വന്ദേമാതരം ആലാപനത്തിൽ പ്രതികരിച്ച് കെ മുരളീധരന്‍"
english_title: "Vande Mataram Row: K Muraleedharan Says National Leadership Must Decide, Only National Anthem Is Mandatory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378767/k-muraleedharan-vande-mataram-controversy-national-anthem-mandatory"
published_at: "2026-08-16T11:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a815bfc5ca0d_k-muraleedharan-vande-mataram-controversy-national-anthem-mandatory.jpg"
keywords: ["K Muraleedharan", "Vande Mataram", "Independence Day", "AICC"]
---

# 'ഇമ്മാതിരി തള്ള് തള്ളരുത്, വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത്'; വന്ദേമാതരം ആലാപനത്തിൽ പ്രതികരിച്ച് കെ മുരളീധരന്‍

> **Lead Summary:** തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ദേശീയ നേതൃത്വമാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ദേശീയ ഗാനം മാത്രമേ നിര്‍ബന്ധമുള്ളുവെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. വിവാദമായതുകൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു.

## Article Content

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ദേശീയ നേതൃത്വമാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ദേശീയ ഗാനം മാത്രമേ നിര്‍ബന്ധമുള്ളുവെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. വിവാദമായതുകൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആണല്ലോ ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം എതിര്‍ത്തത് കൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിയുടെ പ്രതികരണത്തിലും മന്ത്രി മറുപടി നല്‍കി. ഇമ്മാതിരി തള്ള് തള്ളരുതെന്ന് കെ മുരളീധരന്‍ പരിഹസിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായിരുന്നു. വന്ദേമാതരം ആലപിക്കുന്നതിനിടയില്‍ സോണിയാ ഗാന്ധി തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും തത്സമയം തന്നെ പുറത്ത് വന്നിരുന്നു. നേതാക്കള്‍ തടഞ്ഞിട്ടും മൂന്ന് മിനിറ്റ് ഗാനം പൂര്‍ണമായും ചൊല്ലുകയായിരുന്നു. ആദ്യ രണ്ട് സ്റ്റാന്‍സ കഴിഞ്ഞ് പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വരികള്‍ എത്തിയപ്പോള്‍ സോണിയാഗാന്ധി ഇടപെടുകയായിരുന്നു. ഖര്‍ഗെ ആദ്യം നീരസം പ്രകടിപ്പിച്ചെങ്കിലും വന്ദേമാതരം മുഴുവന്‍ ആലപിച്ചു.

എന്നാല്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്കായി കസേര കൊണ്ടുവരാന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നു എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കം മാധ്യമങ്ങളോട് വിശദീകരിച്ചത്. വന്ദേമാതരത്തെ രാഹുല്‍ അടക്കം അവഹേളിച്ചുവെന്ന് കാട്ടി നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ബിജെപി നീക്കം നടത്തുന്നുണ്ട്.

**English Summary:**

Health Minister K. Muraleedharan responded to the Vande Mataram controversy, stating that the national leadership should clarify the party's stand. He said only the National Anthem is mandatory and that Vande Mataram was not sung in Kerala due to the controversy. He also dismissed DYFI leader AA Rahim's claim that the Left opposed it. The issue gained attention after Vande Mataram was fully sung at AICC headquarters on Independence Day, with visuals of Sonia Gandhi intervening. BJP is reportedly planning legal action alleging disrespect to Vande Mataram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378767/k-muraleedharan-vande-mataram-controversy-national-anthem-mandatory)