---
title: "അയ്യപ്പ സന്നിധാനത്ത് ഇനി ഭക്തിസാന്ദ്രമായ നിമിഷങ്ങൾ; ചിങ്ങമാസ പൂജകൾക്ക് ഇന്ന് ശബരിമല നട തുടക്കം"
english_title: "Sabarimala Temple Opens On Sunday For Chingam Month Pooja"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378746/sabarimala-chingam-month-pooja-temple-opening"
published_at: "2026-08-16T09:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8133713e1b4_sabarimala-chingam-month-pooja-temple-opening.jpg"
keywords: ["Sabarimala", "Chingam Pooja", "Malikappuram"]
---

# അയ്യപ്പ സന്നിധാനത്ത് ഇനി ഭക്തിസാന്ദ്രമായ നിമിഷങ്ങൾ; ചിങ്ങമാസ പൂജകൾക്ക് ഇന്ന് ശബരിമല നട തുടക്കം

> **Lead Summary:** **പത്തനംതിട്ട: ** ശബരിമല ചിങ്ങമാസ പൂജകൾക്കായി നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

## Article Content

**പത്തനംതിട്ട: ** ശബരിമല ചിങ്ങമാസ പൂജകൾക്കായി നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

ചിങ്ങം ഒന്നായ നാളെ രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നാളെ ഉഷപൂജയ്ക്ക് ശേഷം ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പും നടക്കും. മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്ന വ്യക്തിയാണ് ഉൾക്കഴകം. ഇതിനുപുറമേ, പമ്പ ഗണപതി ക്ഷേത്രം മേൽശാന്തി തിരഞ്ഞെടുപ്പും നാളെ നടക്കുമെന്നാണ് വിവരം.

നടയടക്കുന്നത് വരെ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജ നടക്കും. എല്ലാ പൂജകളും പൂർത്തിയാക്കി ഈ മാസം 21ന് രാത്രി 10 മണിക്ക് നടയടയ്ക്കും. തുടർന്ന് ഓണവുമായി ബന്ധപ്പെട്ട പ്രത്യേക പൂജകൾക്കായി ഈ മാസം 24ന് നട വീണ്ടും തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചിങ്ങമാസ പൂജയോടനുബന്ധിച്ച് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർ ഔദ്യോഗിക വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

English Summary:

The Sabarimala temple will open on Sunday evening at 5 PM for Chingam month poojas. Tantri Kandar Brahmdathan and Melsanthi E D Prasad Namboothiri will perform the opening rituals. Darshan begins Monday at 5 AM. The selection of Ulkazhakom and Pamba Ganapathy temple Melsanthi will also take place on Monday. The temple will close on August 21 at 10 PM and reopen on August 24 for Onam poojas. Devotees must book through the virtual queue at www.sabarimalaonline.org.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378746/sabarimala-chingam-month-pooja-temple-opening)