---
title: "കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ആലപിച്ചത് ദേശീയഗാനവും വന്ദേമാതരവും; നിയമവശം പരിശോധിച്ച് നടപടിയെന്ന് പൊലീസ്"
english_title: "Kozhikode Corporation: National Anthem And Vande Mataram Sung Simultaneously, Police Probe Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378745/kozhikode-corporation-national-anthem-vande-mataram-controversy"
published_at: "2026-08-16T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81304c383af_kozhikode-corporation-national-anthem-vande-mataram-controversy.jpg"
keywords: ["Kozhikode Corporation", "National Anthem", "Vande Mataram", "BJP", "UDF", "DYFI"]
---

# കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ആലപിച്ചത് ദേശീയഗാനവും വന്ദേമാതരവും; നിയമവശം പരിശോധിച്ച് നടപടിയെന്ന് പൊലീസ്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ നിയമവശം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വിഷയത്തിൽ അഞ്ച് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ നിയമവശം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വിഷയത്തിൽ അഞ്ച് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

ദേശീയഗാനത്തെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി കൗൺസിലർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫും, യൂത്ത് കോൺഗ്രസും, ഡിവൈഎഫ്ഐയും പൊലീസിനെ സമീപിച്ചു. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരും സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

മേയർ ദേശീയഗാനം പാടിയപ്പോൾ ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുകയായിരുന്നു. നേരത്തെ വന്ദേമാതരം ആലപിക്കുന്ന കാര്യം ബിജെപി കൗൺസിലർമാർ പറഞ്ഞിരുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ പറഞ്ഞു. വിവാദങ്ങൾക്കും പ്രതിപക്ഷ ആരോപണങ്ങൾക്കുമിടെ സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ഒഴിവാക്കിയിരുന്നു.

വന്ദേമാതരം മുഴുവൻ ചൊല്ലാത്തതിൽ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തൃശൂർ തേക്കിൻകാട് ബിജെപി നേതാക്കൾ വന്ദേമാതരം ആലപിച്ചു.സ്വാതന്ത്ര്യദിനാഘോഷത്തെ യുഡിഎഫ് സർക്കാർ പൂർണമായി അലങ്കോലപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചു.

വന്ദേമാതരത്തിന്റെ പേരിൽ ബിജെപി നടത്തിയ പ്രതിഷേധം സ്വാതന്ത്ര്യ ദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് വിമർശിക്കുകയും ചെയ്തു. സംഭവത്തിൽ ലഭിച്ച പരാതികൾ പൊലീസ് നിയമോപദേശം തേടിയ ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുക.

**English Summary:**

Police said legal aspects will be examined before taking further action regarding the incident at Kozhikode Corporation where the National Anthem and Vande Mataram were sung simultaneously. Five complaints have been received. UDF, Youth Congress and DYFI alleged BJP councillors insulted the National Anthem, while BJP councillors complained that Vande Mataram was insulted. Deputy Mayor Dr. Jayasree said BJP had not informed earlier about singing Vande Mataram. BJP protested against Vande Mataram being excluded from Independence Day events in the state.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378745/kozhikode-corporation-national-anthem-vande-mataram-controversy)